വയനാട്ടിൽ വാഹനാപകടത്തിൽ വടകര സ്വദേശി മരിച്ചു

കൽപ്പറ്റ: വയനാട്ടിലെ പഴയ വൈത്തിരിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ വടകര സ്വദേശി മരിച്ചു. വടകര കൈനാട്ടി പടിഞ്ഞാറെ കുന്നുമ്മൽ പ്രശാന്തിന്‍റെ മകൻ അശ്വിൻ (18) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. മുന്നിലെ വാഹനത്തെ മറികടക്കുന്നതിനിടെ അശ്വിനും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസിനടിയിൽപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സുഹൃത്തായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം വൈത്തിരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Leave a Reply