April 24, 2024

കോളനികളിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്തി

0
Img 20220909 Wa00252.jpg
കൽപ്പറ്റ : കേരള പോലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ കമ്പളക്കാട് പനമരം പോലീസ് സ്റ്റേഷൻ പരിധികളിലെ കോളനികളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. കമ്പളക്കാട് നടന്ന പരിപാടിയിൽ കല്ലഞ്ചിറ കോളനിയിൽ, കമ്പളക്കാട് പോലീസ് ഇൻസ്പെക്ടർ എം എ സന്തോഷ് ലഹരി വിരുദ്ധ ബോധവത്കരണവും, കോളനിയിലെ മുതിർന്ന അംഗങ്ങളായ മാക്ക, കറപ്പി എന്നിവർക്കുള്ള ഓണക്കോടി വിതരണവും നടത്തി. ജനമൈത്രി ബീറ്റ് ഓഫീസർ എൻ കെ ദാമോദരൻ എ എസ് ഐ , എസ് സി പി കമറുദ്ദീൻ, സി പി ഒ വിനു വി മാത്യു എന്നിവർ സംസാരിച്ചു. പ്രശസ്ത ഗായകനായ രാജേന്ദ്രൻ മേപ്പാടിയുടെ കരോക്കെ ഗാനമേളയും തുടർന്ന് കോളനി നിവാസികളും ഗാനമാലപിച്ചു. ചടങ്ങിൽ നൂറോളം ആളുകൾ പങ്കെടുത്തു. പനമരത്ത് നടന്ന പരിപാടിയിൽ കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാർഡിൽ നടവയൽ പാടിക്കുന്ന് കോളനിയിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു, പ്രസ്തുത ക്ലാസ്സിൽ 35 പേർ പങ്കെടുത്തു. പനമരം ഐ പി എലിസബത്ത് മുഖ്യ സംഭാഷണം നടത്തി. കൂടാതെ സിപിഒ മാരായ നിഖിൽ ദേവസ്യ, ജയേഷ് എന്നിവരും വാർഡ് മെമ്പർ സന്ധ്യയും ചടങ്ങിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ വിവിധ ബോധവത്കരണ പരിപാടികൾ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആർ . ആനന്ദ് ഐ .പി .എസ് . അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *