June 9, 2023

മാനന്തവാടി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിന് വെങ്കല മെഡൽ

0
IMG_20220910_081208.jpg
 
മാനന്തവാടി:ഡാരൽ ചോങ് സ്റ്റുഡന്റ്     ആക്റ്റിവിറ്റി-22 അവാർഡ് സ്റ്റുഡൻ്റ് ആക്ടിവിറ്റിയിൽ വെങ്കല മെഡൽ ജേതാക്കളായി വയനാട് ഗവൺമെൻ്റ് എൻജിനീയറിംഗ് കോളേജ് .ഐ . ഇ .ഇ .ഇ  കേരള സെക്ഷനു വേണ്ടി മീൻ കൊല്ലി, ബേഗുർ വനമേഖലയിൽ വച്ച് 2021ഡിസംബറിൽ കേരള ഫോറസ്റ്റ് ഡിപ്പർട്ട്മെൻ്റിൻ്റെ സഹകരണത്തിൽ മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ ഐ .ഇ.ഇ .ഇ    സൈറ്റ് ചാപ്റ്ററും ,ഐ .ഇ .ഇ ഇ. സൈറ്റ്  കേരളയും സംയുക്തമായി സംഘടിപ്പിച്ച സൈറ്റ് ക്യാമ്പ്-21  ന്റെ നടത്തിപ്പിനാണ് കോളജ്  ആഗോള തലത്തിൽ തന്നെ മികച്ച അവാർഡായ ഈ അവാർഡ് നേടിയെടുത്തത്.
ഫാക്കൽറ്റി ഓഫീസേഴ്സ് പ്രൊഫസർ അനസ് എം എം,പ്രൊഫസർ ബിന്ദിമ ,സി .ടി . ഒ  , ജയകൃഷ്ണൻ,വിദ്യാർത്ഥികളായ അഞ്ജന മനോജ്, അമർ പ്രസാദ്, ആൻ മരിയ റോയ്, ദിയ, ഫർഹാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തിരുന്നു. മലയോര മേഖലയിലെ ആദിവാസി കുടുംബങ്ങളും വന്യജീവികളും നേരിടുന്ന പ്രശ്നങ്ങൾ കണ്ടത്തി പരിഹരിക്കുക എന്നതായിരുന്നു ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം.
 രണ്ടിടങ്ങളിലായി മീൻകൊല്ലിയിൽ കുടിവെള്ള ശുദ്ധീകരണ പ്രൊജക്റ്റിനായി നാല്  ലക്ഷം രൂപയും ബേഗുരിൽ ഫോറെസ്റ്റ് മോണിറ്ററിങ്ങിനായി ഒരു ലക്ഷവും അനുവദിച്ചു കിട്ടാൻ ഈ ക്യാമ്പ്‌ കാരണമായി.ക്യാമ്പിൽ ആദിവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സയൻസ് എക്സിബിഷനും ഒപ്പം തുടർ വിദ്യാഭ്യാസത്തിന് ഉതകും വിധമുള്ള ലൈബ്രറി പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തിരുന്നു.
സാധാരണ സർവ്വേ നടത്തി പോകുന്ന ക്യാമ്പുകളിൽ നിന്നും വ്യത്യസ്തമായി മലയോര ആദിവാസി മേഖലകളിലെ വിദ്യാഭ്യാസത്തിനും ജീവിതഗുണ നിലവാരം ഉയർത്താനുമുള്ള സാങ്കേതിക സഹായങ്ങൾക്ക് ഈ ക്യാമ്പ്‌ കാരണമായെന്നും തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് ഈ അവാർഡ് ഊർജ്ജമാവുമെന്നും ഫാക്കൽറ്റി ഓഫീസർ  അനസ് എം. എം പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news