December 14, 2024

ലഹരിവിരുദ്ധ ബോധ വൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു

0
IMG-20220910-WA00342.jpg
തരുവണ : വെള്ളമുണ്ട ജനമൈത്രീ പോലീസും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ലഹരിവിരുദ്ധ ബോധ വൽക്കരണ ബൈക്ക് റാലി നടത്തി. തരുവണയിൽ ഡി. വൈ. എസ്. പി. ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ സീനത്, എസ്. ഐ. ഷറഫുദീൻ, എ. എസ്. ഐ. മൊയ്‌ദു, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ളഹാജി, ഉസ്മാൻ പള്ളിയാൽ, കെ. സി. ആലി,വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി അബ്ദുൽ റഹ്മാൻ, തുടങ്ങിയവർ സംബന്ധിച്ചു. വെള്ളമുണ്ടയിൽ സമാപന പരിപാടിയിൽ ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ . കെ.ജംഷീർ അദ്ധ്യക്ഷം വഹിച്ചു. ഡി.വൈ. എസ്.പി ഉൽഘാടനം ചെയ്തു. സ്റ്റേഷൻ എസ്. ഐ.ഷറഫുദീൻ സ്വാഗതം പറഞ്ഞു. പോലീസ് ഓഫീസർമാരായ മൊയ്‌ദു അജ്മൽ, ജിതേഷ്, വ്യാപാരി പ്രതിനിധികളായ നാസർ, അബ്ദുൾറഹ്മാൻ, മഹല്ല് പ്രതിനിധി മമ്മൂട്ടി മുസ്‌ലിയാർ,തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *