മുഫീദയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം:. സി.പി.ഐ

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ പുലിക്കട് കണ്ടിയിൽ മുഫീദയുടെ ദുരുഹ മരണം സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ വെള്ളമുണ്ട ലോക്കൽ കമ്മറ്റി മാനന്തവാടിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു .മഫീദയെ പുനർവിവാഹം കഴിച്ച ഭാർത്തവും ബന്ധുക്കളും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും മഫീദ തീ കൊളുത്തുന്ന സമയം ഇവർ നേക്കി നിൽക്കുകയായിരുന്നുവെന്നും രക്ഷിക്കുന്നതിന് തയ്യാറായില്ലന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നന്ന സമയത്ത് പോലും ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർക്ക് എതിരെ പോലിസ് കേസ് എടുക്കുവാൻ മടിക്കുകയാണന്നും മഷിദയെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങൾ വ്യാപകമായി പൊതു സമുഹത്തിൽ പ്രചരിക്കുന്നുണ്ട്. എന്നിട്ട് അത്മഹത്യ പ്രേരണയക്ക് പോലും ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് കേസ് എടുക്കത്തതിൽ ദുരുഹതയുണ്ട്.സിപിഐ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കമ്മറ്റിയുമായി സഹകരിക്കുമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സി.പി.ഐ ലോക്കൽ സെക്രട്ടറി സിദ്ധീഖ് കൊമ്മയാട്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻ്റ് നിസാർ കെ.കെ, ലോക്കൽ കമ്മറ്റി അംഗങ്ങളായ യൂസുഫ് വെള്ളമുണ്ട, കെ.വി രാജൻ, മേയിൻ തരുവണ, സീതി തരുവണ, മൊയ്തു ബാലുശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply