ലോകകപ്പിന്റെ വിസ്‌മയ കാഴ്ച്ചയൊരുക്കാൻ വെള്ളമുണ്ട ലൈബ്രറിക്ക് പ്രൊജക്ടർ നൽകി

വെള്ളമുണ്ട : കായിക പ്രേമികൾക്ക് ഖത്തര്‍ ലോകകപ്പിന്റെ വിസ്‌മയ കാഴ്ച്ചയൊരുക്കാൻ
ജില്ലാ പഞ്ചായത്തിന്റെ
അര ലക്ഷം രൂപ വിലവരുന്ന
ഹൈ ബ്രൈറ്റ്നസ് എൽ.സി.ഡി പ്രൊജക്ടർ കൈമാറി. 1936 ൽ സ്ഥാപിതമായ വെള്ളമുണ്ട ഡിവിഷനിലെ പ്രഥമ ഗ്രന്ഥാലയമായ പബ്ലിക് ലൈബ്രറി ആണിത് .പ്രൊജക്ടറിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വി.കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.കെ ചന്ദ്രശേഖരൻ,നിസാർ മണിമ,എം.സുധാകരൻ,എം.നാരായണൻ,മിഥുൻ മുണ്ടക്കൽ, എം.മണികണ്ഠൻ,എം.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply