ഹരിതപാര്‍ക്ക് നാശത്തിന്റെ വക്കില്‍;ലക്ഷങ്ങൾ പാഴാകുന്നു

വൈത്തിരി :ലക്ഷങ്ങള്‍ ചെലവിട്ട് പ്രവൃത്തികള്‍ ആരംഭിച്ച ഹരിത പാര്‍ക്ക് നാശത്തിന്റെ വക്കില്‍. പൊഴുതന പഞ്ചായത്തിലെ അച്ചൂര്‍ മൊയ്തീന്‍ പാലത്തിന് സമീപം ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഹരിത പാര്‍ക്കാണ് നാശ ത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്.
2019ല്‍ ശുചിത്വ മിഷന്റെ സഹായത്തോടെയാണ് മാലിന്യം കുന്നുകൂടിയ അച്ചൂര്‍ മൊയ്തീന്‍ പാലം പരിസരം ശുചീകരിച്ചു ഉദ്യാന പാര്‍ക്ക് നിര്‍മിച്ചത്, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ചുറ്റുമതില്‍, പൂന്തോട്ടം, ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മിക്കുകയും ചെയ്തു. കടുത്ത ദുര്‍ഗന്ധവും മാലിന്യങ്ങളും കുന്നുകൂടിയ പ്രദേശം പ്ലാസ്റ്റിക് മുക്തമാക്കി ഉദ്യാനകേന്ദ്രം തയാറാക്കി സഞ്ചാരികള്‍ക്ക് തുറന്ന് നല്‍കുന്നതായിരുന്നു ലക്ഷ്യമാക്കി യിരിക്കുന്നത്.
പ്രാരംഭഘട്ടത്തില്‍ ഹരിത
കര്‍മസേനയുടെ സഹായത്തോടെയാണ് പഞ്ചായത്ത് നിര്‍മാണപ്രവര്‍ത്തനം ഏകോ പിപ്പിച്ചത്, തുടര്‍ന്നുള്ള നിര്‍മാണം പൂര്‍ത്തീകരിക്കാത്തതും കൊവിഡ് കാലഘട്ടത്തില്‍ ഈപ്രദേശം പരിപാലിക്കാത്തതും കാരണം പദ്ധതി മന്ദഗതിയിലായിരുന്നു.
നിര്‍മാണ ഘട്ടത്തില്‍ സമീപത്തെ വയലില്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുത്തു മത്സ്യങ്ങളെ നിക്ഷേപിക്കാന്‍ കുളം നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഴയതുപോലെ കേന്ദ്രത്തിന് സമീപങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ തെരുവുനായ ശല്യവും വര്‍ധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഈ പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാവുകയാണ്. ദിനംപ്രതി നൂറുകണക്കിന്സഞ്ചാരികളാണ്
പൊഴുതനയിലെ കുന്നുകളുംമലകളും തേടി എത്തുന്നത്, സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ അധികവരു മാനം ലഭിക്കുന്നതോടൊപ്പംടൂറിസം മേഖലക്ക് ഗുണകരമായ മാറ്റം വരും.



Leave a Reply