March 29, 2024

തെരുവുനായ ശല്യത്തിനെതിരെ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

0
Img 20220911 181215.jpg
               
മുള്ളൻകൊല്ലി: കേരളത്തിലെ ജനസാമാന്യം ഇന്ന് നേരിടുന്ന വളരെ പ്രധാനപ്പെട്ട ഒരു ഭീഷണിയാണ് തെരുവ് നായ അക്രമം. തെരുവ് നായ അക്രമിച്ച് മാരകമായി പരിക്കേൽക്കുകയും മരിക്കുകയും കൂടാതെ പേ വിഷബാധയേറ്റും മരണം സംഭവിക്കുന്നു. നായകളെ കൊല്ലാൻ പോലും  തെരുവ്  തദ്ദേശ പേവിഷബാധ സംശയമുള്ള സ്ഥാപനങ്ങൾക്ക് അധികാരമില്ലാതിരിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതല എന്ന ഒറ്റ കാരണത്താൽ ഇതര സംവിധാനങ്ങൾ മാറി നിൽക്കുന്നത് ശരിയല്ല. 
പ്രളയ കാലത്തും കോവിഡ് കാലത്തും ഒഴിപ്പിക്കൽ, മാറ്റി പാർപ്പിക്കൽ, നിരീക്ഷണ പാർപ്പിക്കൽ, പ്രോട്ടോകോൾ ലംഘന നിരീക്ഷണം, അനിവാര്യ ഭക്ഷണം മരുന്ന് വിതരണം, ഡി.സി.സി. സി.ഫ്.എൽ.ടി.സി, സി.എസ്.എൽ.ടി.സി, വാക്സിനേഷൻ തുടങ്ങിയവയുടെ പ്രഥമ ചുമതല ഏറ്റെടുത്ത് സന്നദ്ധ പ്രവർത്തകരിലൂടെ വിജയിപ്പിച്ച അനുഭവം കേരളത്തിനുണ്ട്. അന്ന് ഇതര വകുപ്പുകളുടെ സേവനം കാര്യമായി ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല. 
ആ കുറവ് പരിഹരിച്ച് തെരുവ് നായ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് എല്ലാ സർക്കാർ വകുപ്പുകളെയും, സന്നദ്ധ പ്രവർത്തകരെയും, സന്നദ്ധ സംഘടനകളെയും ഭാഗവാക്കാക്കി തെരുവ് പട്ടി വന്ദ്യംകരണ, പ്രതിരോധ കുത്തിവയ്പ് നടപ്പാക്കാവുന്നതാണ്. വിധേയരായ നായയുടെ ചെവിയിലോ ദേഹത്തോ ഇൻഷുറൻസ് ചെയ്യുമ്പോൾ ധരിപ്പിക്കുന്ന വിധം അടയാളം ധരിപ്പിക്കുന്നത് തിരിച്ചറിയാൻ ഉപകാരപ്രദമാകും. 
2015 മുതൽ ഗോവയിൽ ഈ നീക്കം ഫലം കണ്ടതായി കാണുന്നു. കൂടാതെ, സാർവ്വത്രിക റാബീസ് പ്രതിരോധ കുത്തിവയ്പും ആലോചിക്കാവുന്നതാണ്. എങ്ങനെയായാലും തെരുവ് നായയുടെ അക്രമം തടയേണ്ടതുണ്ട്. അക്രമകാരികളെയും റാബീസ് സംശയിക്കുന്നവയെയും കണ്ടെത്തി നശിപ്പിക്കുന്നത് പരിഗണിക്കുന്നത് ഉചിതമാകും. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ അങ്ങയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു. 
വി.എം അബ്ദുള്ള സംസ്ഥാന പ്രസിഡണ്ട് 
കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *