ആലിഹാജി അനുസ്മരണ യോഗവും ആദരവും സംഘടിപ്പിച്ചു

അടിവാരം: ചുരം സംരക്ഷണ സമിതിയുടെ സജീവ പ്രവർത്തകനായിരുന്ന ആലിഹാജി അനുസ്മരണ യോഗം അടിവാരം ടൗണിൽ വെച്ച് നടന്നു.മുൻ വയനാട് ജില്ലാ കലക്ടർ ടി. ഭാസ്കരൻ പരിപാടി ഉൽഘാടനം നിർവഹിച്ചു. ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു. ആലിഹാജിയെ അനുസ്മരിച്ച് കൊണ്ട് നേത്രദാന രംഗത്തും പെയ്ൻ & പാലിയേറ്റിവ് പ്രവർത്തനങ്ങളിലും സജീവമായ വി.സി ജോസഫ്, വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷണ സേവകനായ ബഷീർ മാസ്റ്റർ, സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന കർമ ഓമശ്ശേരി അംഗമായ ബഷീർ പി.കെ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. ടി.എം പൗലോസ് മാസ്റ്റർ,ഉസ്മാൻ ചാത്തൻചിറ, ഹംസ കെ.സി, ഉസ്മാൻ മുസ്ല്യാർ, വിജയൻ പൊട്ടിക്കൈ, സലീം മറ്റത്തിൽ, പി.വി.മുരളീധരൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. സമിതി ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും ഗഫൂർ ഒതയോത്ത് നന്ദിയും അർപ്പിച്ചു.



Leave a Reply