വയനാട് ജില്ല സെപക്താ ക്രോ ചാമ്പ്യന്‍ഷിപ്പ്

പനമരം: വയനാട് ജില്ല സെപക്താ ക്രോ ചാമ്പ്യന്‍ഷിപ്പ് പനമരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു ഉദ് ഘാടനം ചെയ്തു. സ്റ്റേറ്റ് സെപക്ത ക്രോ പ്രസിഡണ്ട് പി കെ അയ്യൂബ് അധ്യക്ഷത വഹിച്ചു. കെ.ഷാജന്‍ കരണി, ടി. നവാസ് , കെ .നീതു, ടി. ജംഷീര്‍ തെക്കേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
സബ്ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ക്രെസ്‌പോ അക്കാദമി പനമരം ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് പനമരം രണ്ടാം സ്ഥാനവും നേടി.
സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടി.
ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പനമരം ഒന്നാം സ്ഥാനവും നടവയല്‍ രണ്ടാം സ്ഥാനവും നേടി.
ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ജനതാ ലൈബ്രറി ഒന്നാം സ്ഥാനവും സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേപ്പാടി രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ നടവയല്‍ ഒന്നാം സ്ഥാനവും ജി എച്ച് എസ് എസ് പനമരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി വയനാട് ജില്ല സെബക്താക്രാ മീറ്റ് സമാപിച്ചു.



Leave a Reply