March 29, 2024

ലഹരിക്കെതിരെ മർഡർ എന്ന ഹ്രസ്വചിത്രം ഒരുക്കി കൽപ്പറ്റയിലെ ചെറുപ്പക്കാർ

0
Img 20220912 Wa00402.jpg
കൽപ്പറ്റ : വയനാട് ജില്ല മയക്കുമരുന്ന് മാഫിയയുടെ ഇടനാഴി ആകുന്ന പശ്ചാത്തലത്തിൽ ,
ലഹരിക്കെതിരെ അധികൃതർക്കൊപ്പം സമൂഹ മനസ്സാക്ഷിയും ഉണർന്നപ്പോൾ ഗ്രാമ പ്രദേശങ്ങളിൽ പോലും ജനങ്ങൾ ജാഗ്രതയിലാണ്. ഈ ജാഗ്രതയുടെ കഥ പറയുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കൽപ്പറ്റയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് പൂർണ്ണമായും മൊബൈൽ ഫോണിലാണ് 17 മിനിട്ടുള്ള സിനിമ ചിത്രീകരിച്ചത്.എം.ആർ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി. കെ മുനീര്‍ സംവിധാനം ചെയ്ത് മുനീര്‍ എം പി റഷീദുമായി ചേർന്നാണ് ചിത്രം
 നിര്‍മ്മിച്ചത്.   സനത്ത് പക്കാളിപ്പള്ളമാണ് ക്യാമറ നിര്‍വ്വഹിച്ചത്.
ലഹരി യുവജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം അതുവഴിയുണ്ടാവുന്ന സാമൂഹികപ്രശ്നങ്ങൾ, അത് തടയാൻ പൊതുജനങ്ങളുടെ ഉത്തരവാദിത്വം ഇങ്ങനെ വിവിധതലങ്ങൾ പറഞ്ഞുപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഓടത്തോട്, പെരുന്തട്ട ഗ്രാമങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. ഓടത്തോട് സ്വദേശിയായ ടി.കെ. മുനീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. അഭിനേതാക്കളായും സഹായികളായും നാട്ടുമ്പുറത്തുള്ളവർ ഒത്തുകൂടി.
സനത്ത് പക്കാളിപ്പള്ളമാണ് ഛായാഗ്രാഹകൻ. പൊതുജനങ്ങൾക്ക് ഒരുസന്ദേശം നൽകുന്ന ഹ്രസ്വചിത്രം ഒരുക്കണമെന്ന ചിന്തയാണ് ‘മർഡർ’ എന്ന കഥയിലെത്തിയതെന്ന് സംവിധായകൻ മുനീർ പറഞ്ഞു. ലഹരി ഉപയോഗം എന്ന വിഷയത്തിൽ സിനിമചെയ്യാൻ തീരുമാനിച്ചപ്പോൾ ആനുകാലികസംഭവങ്ങൾ ചേർത്തുവെച്ച് കഥയൊരുക്കി. ബോധവത്കരണത്തിനപ്പുറം ലഹരി ഉപയോഗം തടയാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനും പോലീസ്, എക്സൈസ് അധികൃതർക്ക് മാത്രമല്ലെന്നും അവരോടൊപ്പം പൊതുജനങ്ങളും കൈകോർക്കണമെന്നാണ് ചിത്രം പറഞ്ഞു വെക്കുന്നത് ' 
അവതരണംകൊണ്ടും ചിത്രീകരണംകൊണ്ടും ശ്രദ്ധേയമാവുകയാണ് ‘മർഡർ’ എന്ന ഹ്രസ്വചിത്രം. കഥയും തിരക്കഥയും നാട്ടുമ്പുറത്തെ യുവാക്കളും പിന്നെ മൊബൈൽഫോണും ‘മർഡർ’ റെഡി. 17 മിനിറ്റുള്ള സിനിമ പൂർണമായും മൊബൈൽഫോണിലാണ് ചിത്രീകരിച്ചത്. ചെറുതും വലുതുമായ റോളിൽ മുപ്പതോളം അഭിനേതാക്കളും വിവിധ ലൊക്കേഷനുകളും സംഘട്ടനരംഗവും ഇരുചക്രവാഹനങ്ങളിൽ തുടങ്ങി പോലീസ്ജീപ്പ് അടക്കമുള്ള വാഹനങ്ങളും ഒക്കെ സിനിമയിലുണ്ടെങ്കിലും അവയെല്ലാം മൊബൈൽഫോണിൽ ഒതുക്കി ഭംഗിയായി ചിത്രീകരിച്ചു. ഡബ്ബിങും മൊബൈൽഫോണിൽ ചെയ്തു.
പരിമിതമായ സാഹചര്യത്തിൽ പടുത്തുയർത്തിയ ചിത്രം പ്രതീക്ഷകൾ തെറ്റിച്ചില്ല. യൂട്യൂബിൽ റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ മികച്ച അഭിപ്രായം ചിത്രത്തെയും അണിയറപ്രവർത്തകരെയും തേടിയെത്തി. വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതയാണ് ‘മർഡർ’ പറയുന്നത്. ഷമീർ ടൈസൺ, ഉണ്ണിക്കൃഷ്ണൻ, ഷാജി കല്പറ്റ, എം.പി. റഷീദ്, കെ.പി.ടി. ഫൈസൽ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. വി.ടി. മോഹനനാണ് പശ്ചാത്തലസംഗീതം. എം.ആർ. പ്രൊഡക്‌ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *