പഴശ്ശി നഗർ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി

മാനന്തവാടി: പഴശ്ശി നഗർ റെസിഡൻസ് അസോസിയേഷൻ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉൽ ഘടനം ചെയ്തു. എടവക ഗ്രാമഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് വിശിഷ്ട വ്യക്തികളെ ആദരിച്ചു. എടവക പഞ്ചായത്ത് മെമ്പർ മിനി തുളസീധരൻ ആശംസ നേർന്നു. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷാജി, ട്രൈബൽ ഡയറക്ടറേറ്റിലെ ജോയിൻ്റ് ഡയറക്ടർ പി. വാണിദാസ്, മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ നേടിയ തലപ്പുഴ എ എസ് ഐ കെ.വി. ശ്രീവത്സൻ, കർഷകശ്രീ അവാർഡ് നേടിയ മലയിൽ കുഞ്ഞൻ , ജോയി പന്ത നാൽ എന്നിവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. യോഗത്തിൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് പി. കാദർ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കൺവീനർ കെ.വി. ജാഫർ, ചെയർമാൻ എം.കെ. അനിൽകുമാർ, കെ.എം. ഷിനോജ്, കെ.വി. ഹരിദാസ്, ബിജു, മാതാളികുന്നേൽ, റിട്ട. എഡിഎം കെ.എം. രാജു, കെ.പി. യൂസഫ്, ജെൻസി ജോർജി, സന്ധ്യ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.



Leave a Reply