സർക്കാർ ഡോക്ടർമാർ കെ.ജി.എം ഒ.എ യുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ധർണ്ണ നടത്തി

കൽപ്പറ്റ:
ഒക്ടോബർ 11-ന് സർക്കാർ ഡോക്ടർമാർ പണിമുടക്കും. ഇതിന് മുന്നോടിയായി കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുമ്പിൽ ധർണ്ണ നടത്തി.
സംസ്ഥാന സർക്കാരിൻ്റെ വാഗ്ദാന ലംഘനത്തിനെതിരെ ഒക്ടോബർ 11-ന്
സർക്കാർ ഡോക്ടർമാർ
പണിമുടക്കും വെട്ടിക്കുറച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സൂചനാ സമരം ഫലം കണ്ടില്ലങ്കിൽ തുടർ സമരങ്ങൾ ഉണ്ടാവുമെന്നും ഭാരവാഹികൾ പറഞ്ഞു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ കെ.ജി.എം.ഒ. എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് ധർണ്ണ നടത്തി.
ജില്ലാ പ്രസിഡണ്ട് ഡോ.കെ.പി.കുഞ്ഞി കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.ജി.എം.ഒ.എ.
സംസ്ഥാന കമ്മിറ്റിയംഗം
ഡോ. ടി.കെ. കർണ്ണൻ
ഉദ്ഘാടനം ചെയ്തു.
ഡോ.ജോസ്റ്റിൻ ഫ്രാൻസിസ്, ഡോ. ഇ.ജെ. നിമ്മി, ഡോ. വി.വി. സുരാജ്, ഡോ. ചന്ദ്രശേഖരൻ, ഡോ.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply