സഞ്ചാരികൾ 40104;അഞ്ച് ദിവസം കൊണ്ട് ജില്ലക്ക് റെക്കോർഡ് വരുമാനം

വൈത്തിരി :അഞ്ച് ദിവസത്തിനിടെ വയനാട്ടിലെത്തിയത് 40104 സഞ്ചാരികള്‍.ഓണക്കാലത്ത് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശകരാല്‍ നിറഞ്ഞു. ഓണാവധി ആരംഭിച്ച ഏഴ് മുതല്‍ 11 വരെ ഡിടിപിസിയുടെ വിവിധ സന്ദര്‍ശക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് 40104 പേരാണ്. ഇതിലൂടെ 23.56 ലക്ഷം രൂപയാണ് ഡിടിപിസിക്ക് ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ച ജില്ലാകേന്ദ്രം അടക്കം സന്ദര്‍ശകരാലും വാഹനങ്ങളാലും വീര്‍പ്പ് മുട്ടുന്ന സ്ഥിതിയായിരുന്നു. ഇത് ജില്ലയ്ക്ക് സാമ്പത്തികമായും പ്രയോജനം ചെയ്തു. സന്ദര്‍ശന കേന്ദ്രം, സന്ദര്‍ശകരുടെ എണ്ണം, വരുമാനം എന്നീ ക്രമത്തില്‍- പൂക്കോട് തടാകം- 20673- 1340700, എടക്കല്‍ ഗുഹ- 7575, 359785, മാനന്തവാടി പഴശി പാര്‍ക്ക്- 1339, 50820, കാന്തന്‍പാറ വെള്ളച്ചാട്ടം-2993, 116110, കര്‍ലാട് തടാകം- 2991, 360290, ചീങ്ങേരി അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രം- 220, 21760, അന്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം- 930, 27430, മാവിലംതോട് പഴശി സ്മാരകം- 1773, 49330, സുല്‍ത്താന്‍ ബത്തേരി ടൗണ്‍ സ്‌ക്വയര്‍- 1610, 29840.



Leave a Reply