ഫാ. ഷിബു കുറ്റിപറിച്ചേൽ ഗീവർഗീസ്മാർസ്തേ ഫാനോസ് എന്ന പേരിൽ മെത്രാഭിഷിക്തനായി

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന് ഇനി നവ മെത്രാപ്പോലീത്ത.
വയനാട് മലങ്കരക്കുന്ന് സ്വദേശിഫാ. ഷിബു കുറ്റിപറിച്ചേലാണ്
ഗീവർഗീസ് മാർ സ്തേ ഫാനോസ് എന്ന പേരിൽ മെത്രാഭിഷിക്തനായത്.
സഭയുടെ ആസ്ഥാനമായലബനോനിലെ സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ മലങ്കര സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവയുടെ മുഖ്യ കാർമ്മികത്വത്തിലാണ് വാഴിക്കൽ കർമ്മങ്ങൾ നടന്നത്.
നൂറ് കണക്കിനാളുകളുടെ പ്രാർത്ഥനകൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ സഭയിലെ ശ്രേഷ്ഠരുടെ സാന്നിധ്യത്തിലും സഹകാർമ്മികത്വത്തിലുമാണ് മെത്രാപ്പോലിത്തയായി വാഴിച്ചത്. തുടർ ചടങ്ങുകളുടെ ഭാഗമായി 21-ന് മീനങ്ങാടി സെൻ്റ പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് കത്തീഡ്രലിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കും. അടുത്ത ഞായറാഴ്ച മാതൃ ഇടവകയായ മലങ്കരക്കുന്നിൽ മെത്രാപോലീത്ത എന്ന നിലയിലുള്ള പ്രഥമ കുർബാന അർപ്പിക്കും. തുടർന്ന് മെത്രാപ്പോലിത്തക്ക് ഊഷ്മണ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. മുസ്ലീം സഹോദരിക്ക് വൃക്ക നൽകുകയും, ക്യാൻസർ രോഗികൾക്കായി കോഴിക്കോട് കൃപാലും, അഗതി സംരക്ഷണത്തിനായി കൂട് എന്ന പേരിൽ ക്ഷേമപദ്ധതികൾ ആരംഭിച്ച് സേവനമേഖലയിൽ വ്യക്തി മൂദ്ര പതിപ്പിച്ചിരുന്ന ഫാ. ഷിബു കുറ്റിപറ്റിച്ചേലിനാണ് പുതിയ നിയോഗം.



Leave a Reply