ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ; വാര്‍ത്ത വാസ്തവ വിരുദ്ധം

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുള്ള കെ.എല്‍ 12 ജി 4520 വാഹനം ഇന്‍ഷൂറന്‍സ് പരിരക്ഷയില്ലാതെയാണ് പ്രസിഡണ്ട് ഉപയോഗിക്കുന്നതെന്ന് സെപ്തംബര്‍ 14 ന് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഈ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് 28/6/2022 ന് അടച്ചതും 25/7/2023 വരെ ഇന്‍ഷൂറന്‍സ് കാലാവധിയുള്ളതുമാണ്. വസ്തുതാന്വേഷണം നടത്താതെ ബ്ലോക്ക് പഞ്ചായത്തിനെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും സെക്രട്ടറി അറിയിച്ചു.



Leave a Reply