April 26, 2024

അങ്കണവാടി ജീവനക്കാര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

0
Img 20220914 Wa00702.jpg
കല്‍പ്പറ്റ: അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് (സി ഐ റ്റി യു ) അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി..കാസ് ഫോണുകളില്‍ വയനാട് ജില്ലയില്‍ റെയ്ഞ്ച് കിട്ടുന്ന വിധത്തിലുള്ള സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ ഒരുക്കുക, കാസ് ഫോണിന്റെ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഗുണഭോക്താക്കളുടെ ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടുക, തുച്ഛമായ ഓണറേറിയം വാങ്ങുന്ന ജീവനക്കാര്‍ സ്വന്തം പേഴ്‌സണല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന മേലുദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവസാനിപ്പിക്കുക, പ്രൊജക്റ്റ് മീറ്റിങ്ങുകളും, ഏരിയാ മീറ്റിങ്ങുകളും ജീവനക്കാരെ രാവിലെ മുതല്‍ വൈകുന്നേരം വരെ വഴക്കു പറക്കുന്നതിനുള്ള വേദിയാക്കി മാറ്റാതെ ,മീറ്റിങ്ങുകള്‍ മനുഷ്യത്വപരവും, സൗഹാര്‍ദപരവുമാക്കുക, ജീവനക്കാര്‍ക്ക് അനുവദനീയമായ കാഷ്യല്‍ ലീവുകള്‍ അനുവദിക്കുമ്പോള്‍ അത് മേലുദ്യോഗസ്ഥരുടെ ഔദാര്യമാണ് എന്ന ഭാഷ്യം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്.പി. ഗഗാറിന്‍ (സി ഐ ടി യു ) ജില്ലാ ട്രഷറര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വി.വി. ബേബി (സി ഐ ടി യു  ) ജില്ലാ സെക്രട്ടറി, പി.വി.സഹദേവന്‍ (സി ഐ ടി യു ) ജില്ലാ പ്രസിഡന്റ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.പി.എസ്.രമാദേവി അധ്യക്ഷത വഹിച്ചു. പി. സ്റ്റെല്ലാ പീറ്റര്‍ സ്വാഗതം ആശംസിച്ചു.കെ.വി.ഉമ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *