വന്യ ജീവി സംരംക്ഷണത്തിൽ ഒടുങ്ങാത്ത അഭിനിവേശമുള്ള വനപാലകനായിരുന്നു ഹുസൈൻ : വയനാട് പ്രകൃതി സംരംക്ഷണ സമിതി

ബത്തേരി : വയനാട് വന്യ ജീവികേന്ദ്രത്തിലെ ആർ. ആർ. ടി. താത്ക്കാലിക വാച്ചറായ ഹുസ്സൈൻ മരണത്തിൽ വയനാട് പ്രകൃതി സംരംക്ഷണ സമിതി അനുശോചിച്ചു . ചാലക്കുടി പാലപ്പള്ളിയിൽ മുത്തങ്ങയിൽ കുങ്കിയാനകളോടൊപ്പം കാട്ടാനകളെ തുരത്തുന്നതിനിടെ കാട്ടാന തുമ്പികൈ കൊണ്ടടിച്ചത്. തുടർന്ന് പരിക്കേറ്റ് രണ്ടാഴ്ചയായി തൃശ്ശൂരിൽ അതീവ ഗുരുതരനിലയിൽ ആശുപതിയിലായിരുന്നു മുക്കം സ്വദേശിയായ ഹുസൈൻ.വന്യജീവി സംരക്ഷണത്തിൽ ഒടുങ്ങാത്ത അഭിനിവേശമുള്ള ചെറുപ്പക്കാരനായിരുന്നു ഹുസ്സൈന്നെന്ന് സമിതി അനുശോചന സന്ദേശത്തിൽ പറഞ്ഞു



Leave a Reply