സർക്കാർ നിഷേധാത്മക സമീപനം സ്വീകരിച്ചാൽ ഒരു കുഴിയും അടക്കില്ലന്ന് കരാറുകാർ

കൽപ്പറ്റ :ഊരാളുങ്കൽ പോലുള്ള ലേബർ കോൺട്രാക്ട് സൊസൈറ്റികളെ സഹായിക്കുകയും ചെറുകിട കരാറുകാരോട് നിഷേധാത്മക സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് സർക്കാർ തുടർന്നാൽ റോഡിലെ ഒരു കുഴിയും അടക്കില്ലന്ന് ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സജി മാത്യൂ. എ.കെ.ജി. സി.എ. വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ കെട്ടിടവിഭാഗം പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.പൊതുമരാമത്ത് വകുപ്പ് പ്രൈസ് മൂന്ന് സോഫ്റ്റ് ഫെയറിലെ പിഴവുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്
എ.കെ.ജി. സി.എ. വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ കെട്ടിടവിഭാഗം പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പ് പ്രൈസ് മൂന്ന് സോഫ്റ്റ് ഫെയറിലെ പിഴവുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കരാറുകാർ
എ.കെ.ജി. സി.എ. വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ കെട്ടിടവിഭാഗം പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച്.. നടത്തിയത്.
ലേബർ കോൺട്രാക്ട് സൊസൈറ്റികളെ മാത്രം വളർത്തുകയും നിലവിലുണ്ടായിരുന്ന പ്രാദേശിക ചെറുകിട കരാറുകാരെ തളർത്തുകയും ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. എ.കെ. ജി.സി.എ. ജില്ലാ പ്രസിഡണ്ട് എം.ടി. സണ്ണി അധ്യക്ഷത വഹിച്ചു.പി.കെ. അയൂബ്, പി.എം കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. വി.ജെ. ഷാജി, ജോസഫ് കാട്ടപ്പാറ, സിദ്ദീഖ് ബത്തേരി തുടങ്ങിയവർ നേതൃത്വം നൽകി.



Leave a Reply