ഫ്രാൻസിസ് ബേബിയുടെ ‘ അതിരില്ലാ ചിറകുകൾ ‘ ചിത്രപ്രദർശനം തുടങ്ങി

കൽപ്പറ്റ : സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി പകർത്തിയ വിവിധയിനം പക്ഷികളുടെ ഫോട്ടോ പ്രദർശനം ആർട്ട് ഗാലറിയിൽ തുടങ്ങി. 'അതിരില്ലാ ചിറകുകൾ' എന്ന പേരിൽ ഫ്രാൻസിസ് ബേബി മാനന്തവാടി പകർത്തിയ 30 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.
കോവിഡ് ലോക്ഡൗണിൽ വയനാട്ടിൽ നിന്നും കർണാടകയിലെ ബീച്ചനഹള്ളിയിൽ നിന്നുമാണ് ഫോട്ടോകൾ പകർത്തിയത്.40 വർഷത്തെ ഫോട്ടോഗ്രഫി അനുഭവമുള്ള ഫ്രാൻസിസ് ബേബിക്ക് ദേശീയ, സംസ്ഥാന തലങ്ങളിൽ 39 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 10മുതൽ വൈകിട്ട് ഏഴു വരെ നടക്കുന്ന പ്രദർശനം 18ന് സമാപിക്കും.



Leave a Reply