കുട്ടികളിൽ കൗതുകമുണർത്തി തേറ്റമല ഹൈസ്കൂളിലെ ഓസോൺ ദിനം

തേറ്റമല: തേറ്റമല ഹൈസ്കൂളിൽ ഓസോൺ ദിനം വിപുലമായി ആഘോഷിച്ചു. കുട്ടികൾ ഒത്തുചേർന്ന് ഓസോൺ കവചം സൃഷ്ടിച്ചു. കുട്ടികൾ അവതരിപ്പിച്ച റോൾ പ്ലേ ഏറെ കൗതുകമുണർത്തി. പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളും നടന്നു.പരിപാടികൾ സീനിയർ അസിസ്റ്റന്റ് ശ്രീ. സന്തോഷ് വി എം ഉദ്ഘാടനം ചെയ്തു.റിൻഷ ഫാത്തിമ, റിയാന , ദിൽന ഫാത്തിമ എന്നിവർ ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ ശ്യാമിലി , ജെസി തോമസ്, ഷീജ അബ്രഹാം, ഷമീർ ടി എന്നിവർ സംസാരിച്ചു.



Leave a Reply