കാവുംമന്ദം ടൗണിൽ പ്രകടനം നടത്തി: യൂത്ത് കോൺഗ്രസ്സ് തരിയോട് മണ്ഡലം

കാവുംമന്ദം : യൂത്ത് കോൺഗ്രസ്സ് തരിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും പരമോന്നത നീതി പീഠത്തിനെതിരെയും പെയ്ൻ ആൻഡ് പാലിയേറ്റിവ് ടീമിന് എതിരെയും പൊതുപ്രെവർത്തകർക്കെതിരെയും നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുന്ന സർക്കാർ ജീവനക്കാരനായ അസീസ് പി എം നെതിരെ നടപടി സ്വീകരിക്കണമെന്നും സെർവിസിൽ നിന്നും പിരിച്ചു വിടാത്തതിൽ പ്രേതിഷേധിച്ചും കാവുംമന്ദം ടൗണിൽ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിന്റൊ സ്കറിയ അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് വി ജി ഷിബു ഉദ്ഘടാനം ചെയ്തു .കൽപ്പറ്റ നിയജക മണ്ഡലം പ്രസിഡന്റ് ജിജൊ പൊടിമറ്റത്തിൽ , ഷാജി വട്ടത്തറ ,സണ്ണി മുത്തങ്ങാപറമ്പിൽ ,ശിഹാബ് കളത്തിൽ എന്നിവർ സംസാരിച്ചു . സർവിസ് നിന്നും പിരിച്ചുവിടുന്നതുവരെ സമര പരിപാടികൾ തുടരാനും തീരുമാനിച്ചു .



Leave a Reply