May 29, 2023

മുഖ്യമന്ത്രിയുടെ കർണാടക സന്ദർശനം സ്വന്തം താത്പര്യം സംരക്ഷിക്കാൻ:ബി.ജെ.പി

0
IMG-20220918-WA00362.jpg

കൽപ്പറ്റ: വളരെ ദീർഘനാളുകളായി പരിഹാരം കാണാത്ത ഒട്ടേറെ വിഷയങ്ങളുണ്ടായിട്ടും അതൊന്നും കൃത്യമായി പരാമർശിക്കാതെയും പഠിക്കാതെയും ചർച്ചക്ക് പോയ മുഖ്യമന്ത്രിയുടെ ലക്ഷ്യം സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കി അഴിമതി നടത്തുക എന്നത് മാത്രമാണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആരോപിച്ചു.
2016ൽ പാസായ നഞ്ചൻകോട് നിലമ്പൂർ റയിൽവെ പദ്ധതിയെക്കുറിച്ച് ചർച്ച പോലും ചെയ്യാത്തത് ഇതുകൊണ്ടാണ് പദ്ധതിക്ക് കർണാടകയുടെ അനുമതിയില്ലെന്ന തരത്തിൽ വ്യാഖ്യാനിക്കുന്നത് പൊതുജനങ്ങളെ കബളിപ്പിക്കാനാണ് .സി ൽവർലൈനിനേക്കാളും ഗുണകരമാവുന്ന ബാഗ്ലൂർ കൊച്ചി യാത്ര എളുപ്പമാക്കുന്ന നഞ്ചൻകോട് നിലമ്പൂർ പാത യാദാർത്യമാക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണ് മുഖ്യമന്ത്രി ചെയ്യേണ്ടത് .
രാത്രിയാത്ര നിലനിൽക്കുന്ന എൻഎച്ച് 766 പൂർണമായും യാത്ര നിരോധിക്കാൻ പ്രാപ്തമാക്കുന്ന തരത്തിൽ ബദൽ പാതയെക്കുറിച്ച് കേരള മുഖ്യമന്ത്രി തന്നെ ചർച്ച ചെയ്തതും നേരത്തെ തന്നെ സർക്കാർ ഈ പാത അടക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നു എന്ന ആരോപണത്തിന് അടിവരയിടുന്നതാണ്.
പതിറ്റാണ്ടുകളായ ദുരീകരിക്കാത്ത വിഷയങ്ങൾക്ക് പരിഹാരം കാണാനാണ് കേരള മുഖ്യമന്ത്രി കർണാടകം സന്ദർശിച്ചതെങ്കിൽ നേരത്തെ തന്നെ വ്യക്തമായ കർമപദ്ധതികൾ വിദഗ്ദ്ധരുമായി ആലോചിച്ച് തയ്യാറാക്കാൻ കേരള മുഖ്യമന്ത്രി തയ്യാറാവണമായിരുന്നുവെന്നും ഇപ്പോൾ നടത്തിയത് ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയല്ല സ്വന്തം താല്പര്യം സംരക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും ബി.ജെ.പി.കുറ്റപ്പെടുത്തി .യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.പി.മധു അദ്ധ്യക്ഷത വഹിച്ചു, കെ.ശീനിവാസൻ, കെ.മോഹൻദാസ്, പ്രശാന്ത് മലവയൽ ,പി .എം അരവിന്ദൻ ,ഇ.മാധവൻ എന്നിവർ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *