ലഹരി വിരുദ്ധ ജന ബോധൻ യാത്ര 21- മുതൽ വയനാട്ടിൽ

കൽപ്പറ്റ: കേരളത്തിലെ എട്ട് ഇടങ്ങളിലായി മൂവായിരത്തോളം വരുന്ന അനാഥക്കുട്ടികളെ യും ഒറ്റപ്പെടുന്ന വയോജനങ്ങൾ മാനസികരോഗികൾ തുടങ്ങിയവർക്ക് ആശ്രയമേകുന്ന കൊട്ടാരക്കര കലയപുരം ആശ്രയാ അഭയ കേന്ദ്രത്തിന്റെയും അനാഥാരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ എക്സൈസ് പോലീസ് തുടങ്ങിയ സർക്കാരിന്റെ വിവിധ വകുപ്പുകളെ യും സന്നദ്ധ സംഘടനകളെയും സഹകരിപ്പിച്ച് കൊണ്ട് ജൂൺ 29 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം ചെയ്ത ലഹരിവിരുദ്ധ ജന ബോധൻ യാത്ര സെപ്റ്റംബർ 21 22 ബുധൻ വ്യാഴം ദിവസങ്ങളിൽ വയനാട് ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യാപനവും ഇല്ലാതാക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് വിദ്യാലയങ്ങളിലും കലാലയങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രത്യേകം തയ്യാറാക്കിയ നാടകത്തിലൂടെയും ഗാനങ്ങളിലൂടെയും യുവ സമൂഹത്തെ ബോധവൽക്കരിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിപാടികൾ നടത്തി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്താണ് പരിപാടികൾ സമാപിക്കുന്നത് ഒക്ടോബർ രണ്ടിന് കാസർകോട്ട് സമാപിക്കുന്ന ഈ പരിപാടിക്ക് പിന്നിട്ട ജില്ലകളിൽ ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടി രിക്കുന്നത്. ഒക്ടോബർ രണ്ടിന് ശേഷം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ടം എന്ന നിലയിൽ ആദ്യം ജില്ലയിലെ ആദിവാസി കോടതികളെയും ഗ്രാമങ്ങളെയും കേന്ദ്രീകരിച്ച് എല്ലാ വിഭാഗം ജനങ്ങളെയും സന്നദ്ധ സംഘടനകളേയും സഹകരിപ്പിച്ച് കൊണ്ട് മാസങ്ങൾ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനുകൾ ചിത്രരചന മത്സരങ്ങൾ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും 21 ന് 9 .30 ന് വൈത്തിരിയിൽ ജില്ലാപര്യടന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ഉദ്ഘാടനം ചെയ്യും
ആശ്രയാ സെക്രട്ടറിയുംജാഥാ ക്യാപ്റ്റനും പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനുമായ ജോസ് കലയപുരം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും ആശ്രയാ പ്രസിഡണ്ട് കെ.ശാന്ത ശിവൻ ജനപ്രതിനിധികൾ വെറ്റിനറി സർവകലാശാല/ ഓറിയന്റൽ ഇന്റർനാഷണൽ സ്കൂളിലെയും അധ്യാപകർ വിദ്യാർഥികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും തുടർന്ന് കൽപ്പറ്റ ടൗൺ ബസ്റ്റാന്റ് മുട്ടിൽ മീനങ്ങാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി സുൽത്താൻബത്തേരിയിൽ സമാപിക്കും സമാപന സമ്മേളനം ഐ സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും രണ്ടാം ദിവസം പനമരത്ത് വെച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉദ്ഘാടനം നിർവഹിക്കും കെല്ലൂർ തരുവണ ദ്വാരക,ദ്വാരക സ്കൂൾ എന്നീ സ്ഥലങ്ങളിൽ പര്യടനം പൂർത്തിയാക്കി മാനന്തവാടി ഗാന്ധിപാർക്കിൽ സമാപിക്കുംപരിപാടിയിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ രത്നവല്ലി എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് മാസ്റ്റർ തുടങ്ങിയവർ ഉൾപ്പെടെ പ്രമുഖർ സംബന്ധിക്കും ഭാരതിയാർ യൂണിവേഴ്സിറ്റി തമിഴ്നാട് സിൻഡിക്കേറ്റ് അംഗവും സൈൻ ഫിലോസഫർ എക്സിക്യൂട്ടീവ് ഡയറക്ടറുമായ റാഷിദ് ഗസ്സാലി കൂളിവയൽ മുഖ്യപ്രഭാഷണം നടത്തും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹ്യ സംസ്കാരിക സാംസ്കാരിക മദ്യവിരുദ്ധ പ്രവർത്തകരും സംബന്ധിക്കുംവാ ർത്താ സമ്മേളനത്തിൽ കോർഡിനേറ്റർ മുജീബ് റഹ്മാൻ. എ.ഡി. തങ്കച്ചൻ. റെജി ജോൺ. സാവാൻ ഖാദർ എന്നിവർ പങ്കെടുത്തു.



Leave a Reply