സായാഹ്ന ഒ.പി പ്രവര്‍ത്തനം തുടങ്ങി

മൂപ്പൈനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സായാഹ്ന ഒ.പി ടി. സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.ഉണ്ണികൃഷ്ണന്‍, പി.യശോദ, പി.കെ.സാലിം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഫൗസിയ ബഷീര്‍,ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഇ.വി ശശീന്ദ്രന്‍, വി.കേശവന്‍,സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ഷീല വേലായുധന്‍, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ യഹ്യാഖാന്‍ തലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply