April 26, 2024

നശിക്കുന്നു :പ്രതീക്ഷയറ്റ് കവുങ്ങ് കർഷകർ

0
Img 20220921 092814.jpg
വൈത്തിരി :ജില്ലയിലെ കവുങ്ങ് കൃഷിക്കാർക്കും ഇരുട്ടടിയായി വിളകൾ നശിക്കുകയാണ്.പുതിയ കീടങ്ങളോടൊപ്പം പുതിയ രോഗങ്ങളും ഇവയെ തളർത്തുകയാണ്.ആദായമുള്ള കമുങ്ങിന്റെ നല്ലൊരു ഭാഗവും നശിച്ചുകഴിഞ്ഞു. ഇപ്പോള്‍ രണ്ടും മുന്നും വര്‍ഷം മാത്രം പ്രായമുള്ള കമുകും മഞ്ഞളിപ്പില്‍ നശിക്കുന്നു.വളര്‍ച്ച മുരടിച്ച്‌ മരവിച്ചു നില്‍ക്കുന്ന അവസ്ഥയാണ് കാണുന്നത് . ചെടിയുടെ ചുവട്ടിലെ വേരുകള്‍ ദ്രവിച്ചു. 
നനച്ചാലും വളമിട്ടാലും കാര്യമില്ലാത്ത അവസ്ഥയാണ്. ഉല്‍പാദനക്ഷമതയുള്ള മികച്ചയിനം കമുക്‌ നട്ട്‌ കൃത്യമായി  പരിചരിക്കുന്ന തോട്ടമാണു ദിനംപ്രതി നശിക്കുന്നത്‌. ലക്ഷക്കണക്കിന്‌ രൂപ മുടക്കി വളര്‍ത്തിയെടുത്ത തോട്ടത്തില്‍ പലവിധ മരുന്നുതളി നടത്തിയിട്ടും രക്ഷയില്ല. സമീപ പ്രദേശങ്ങളിലെ തോട്ടങ്ങളിലും രോഗബാധയുണ്ട്‌. കുരുമുളകും കാപ്പിയും ഫല്രപദമല്ലാതെ വന്നപ്പോഴാണു കമുക്‌ കൃഷിയില്‍ കര്‍ഷകര്‍ പ്രതീക്ഷ പുലര്‍ത്തുന്നത്‌. അതും തകര്‍ന്നടിയുന്ന കാഴ്ചകളാണ് കണ്ടു കൊണ്ടിരിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *