കുരുമുളക് പേരിനു മാത്രമാകുന്നു ;”കറുത്ത പൊന്നിന്റ നാട്”അപ്രത്യക്ഷമാകുന്നു.

കൽപ്പറ്റ : കറുത്ത പൊന്നിന്റെ നാടെന്ന് ഓമനപ്പേരിട്ട് വിളിച്ചിരുന്ന ജില്ലയുടെ ആ വിശേഷണം ഓർമ്മയിലേക്ക് നീങ്ങുകയാണ്. ധാരാളം കുരുമുളകുതോട്ടങ്ങളുണ്ടായിരുന്ന ജില്ലയിൽ ഇന്ന് കുരുമുളകിനുമാത്രമായി തോട്ടങ്ങളില്ലാത്ത അവസ്ഥയായി. നേരത്തേ, കുരുമുളക് കയറ്റിയയച്ച സ്ഥാനത്ത് ഇന്ന് സ്വന്തം ആവശ്യത്തിനുപോലും തികയാത്ത സാഹചര്യമാണ്. ദിവസേന ലോഡ് കണക്കിന് കുരുമുളക് എത്തിയിരുന്നിടത്ത് ഒരു ചാക്ക് എത്തിയാലായി എന്നതാണ് പല പ്രധാന വ്യാപാരകേന്ദ്രങ്ങളിലെയും അവസ്ഥ.
ദ്രുതവാട്ടം പോലുള്ള രോഗങ്ങളാണ് കുരുമുളകുകൃഷിയെ സാരമായി ബാധിച്ചത്. 1 980-കളിലാണ് ദ്രുതവാട്ടം പോലുള്ള രോഗങ്ങള്‍ കുരുമുളകുകൃഷിയെ സാരമായി ബാധിച്ചുതുടങ്ങിയത്. അതുവരെ ചെറുകിട കര്‍ഷകരുടെ ഇഷ്ടവിളയായിരുന്നു കുരുമുളക്. രോഗങ്ങള്‍ പടര്‍ന്നുപിടിച്ച് കൃഷി നശിച്ചതോടെയാണ് കര്‍ഷകരും മടുത്തുപോയത്.
വൈത്തിരി,സുഗന്തഗിരി,ലക്കിടി തുടങ്ങിയ പ്രദേശങ്ങളിൽ കുരുമുളക് മാത്രം വരുമാനമുണ്ടാക്കുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്നു.എന്നാൽ ഇപ്പോൾ എല്ലാം ഓർമ്മയായി മാറുന്ന കാഴ്ചകളാണ് കാണുന്നത്.
15 വര്‍ഷംകൊണ്ട് ജില്ലയില്‍ കുറഞ്ഞത് 31,157 ഹെക്ടർ സ്ഥലത്തെ കുരുമുളകുകൃഷി യാണ്. 2005-06 കാലത്ത് 41,464 ഹെക്ടര്‍ സ്ഥലത്ത് കുരുമുളകുകൃഷിയുണ്ടായിരുന്നുവെങ്കില്‍ 2019-20 കാലത്ത് അത് 10,307 ഹെക്ടറായി ചുരുങ്ങി. 2011-12-ലാണ് കൃഷി തീരെ കുറഞ്ഞത്; 8422 ഹെക്ടറിലാണ് അന്ന് കുരുമുളക് കൃഷിചെയ്തത്. ഉത്പാദനം ക്രമേണ കുറഞ്ഞുതന്നെ വരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2005-06ല്‍ 11,483 ടണ്‍ കുരുമുളക് ജില്ലയില്‍ ഉത്പാദിപ്പിച്ചെങ്കില്‍ 2019'-20 കാലത്ത് അത് 3694 ആയി. 2010-11-ലാണ് ഉത്പാദനം തീരെ കുറഞ്ഞത്. 2431 ടണ്‍ ആണ് ജില്ലയില്‍ ആ വര്‍ഷം ഉത്പാദിപ്പിച്ചത്. കൃഷി കുറഞ്ഞ 2011-12-ല്‍ 2692 ടണ്‍ ആയിരുന്നു ഉത്പാദനം.
ഒരുകാലത്ത് വയനാട്ടില്‍നിന്നുള്ള കുരുമുളകിന് ആഗോളവിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്നു. കരിമുണ്ടപോലുള്ള വയനാടന്‍ കുരുമുളകിനങ്ങള്‍ ലോകവിപണിയില്‍ ഏറെ പ്രിയമുള്ളവയായിരുന്നു. ഉത്പാദനം കുറഞ്ഞതോടെ ആഗോളവിപണിയിലെ ഈ മേല്‍ക്കൈയും നഷ്ടമായി. വ്യാപാരക്കരാറുകളുടെ ഭാഗമായി വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയും കുരുമുളകുവിപണിയെ ബാധിച്ചു. ഇറക്കുമതി കുരുമുളകും നാട്ടിലെ കുരുമുളകും കലര്‍ത്തി കയറ്റുമതിചെയ്തതും വിദേശവിപണിയിലെ താത്പര്യം നഷ്ടപ്പെടുത്താന്‍ കാരണമായെന്ന് ആക്ഷേപമുണ്ട്.



Leave a Reply