പനമരത്ത് കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിഇടിച്ച് മരണം: മരിച്ചത് ഉപ്പയും മകനും

പനമരം : കാപ്പുംചൽ പഴയ വില്ലേജ് ഓഫീസിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്‌കൂട്ടറും കൂട്ടിഇടിച്ചു രണ്ട് മരണം. മരിച്ചത് പിതാവും മകനും. ആറാം മൈൽ മാനാഞ്ചിറ സ്വദേശികളായ സുബൈർ (42) മിദ്ലാജ് (14) എന്നിവരാണ് മരിച്ചത്.യാദൃശികമായി ഒരു വീട്ടിലെ രണ്ടാളുടെ മരണത്തിൽ നാട് മുഴുവൻ ദുഖത്തിലായി. ആറാം മൈൽ മാനാഞ്ചിറയിൽ വാടകക്ക് താമസിച്ചവരാണ് ഈ കുടുംബം.പനമരം കാപ്പും ചാലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത് .മ്യതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ നടപടി ക്രമങ്ങൾക്കായി സൂക്ഷിച്ചിരിക്കയാണ്.



Leave a Reply