മുത്തങ്ങയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ബത്തേരി: മുത്തങ്ങയിൽ
എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മുത്തങ്ങ എക്‌സൈസ് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 0.4 ഗ്രാം എം.ഡി.എം.എ യുമായി കോഴിക്കോട് മാങ്കാവ് സ്വദേശി അബ്ദുല്‍ ഫാഹിം.കെ ( 22), 25 ഗ്രാം കഞ്ചാവുമായി കൊയിലാണ്ടി മേപ്പയൂര്‍ , ചെറുവട്ടാട്ട് വീട്ടില്‍ ശ്രീരാം.കെ (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക്, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുല്‍സലിം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷഫീഖ്, അമല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.



Leave a Reply