യാക്കോബായ സഭ മാനന്തവാടി മേഖലാ സമ്മേളനവും മെത്രാപ്പോലീത്തക്ക് സ്വീകരണവും

മാനന്തവാടി: മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭയുടെ മാനന്തവാടി മേഖലാ സമ്മേളനവും ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്തക്ക് സ്വീകരണവും ഒക്ടോബർ മൂന്ന് തിങ്കളാഴ്ച നടക്കും.
മാനന്തവാടി സെൻ്റ് ജോർജജ് യാക്കോബായ പള്ളിയിൽ ഉച്ചക്ക് 2.30 മുതലാണ് പരിപാടി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ ,മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, ബത്തേരി ബിഷപ്പ് ഡോ. ജോസഫ് മാർതോമസ്, എം.എൽ.എമാരായ ഒ.ആർ കേളു ,ടി. സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ ' എന്നിവർ മുഖ്യാതിഥികളായിരിക്കും. ഭദ്രാസന ഭാരവാഹികളും വൈദിക ശ്രേഷ്ഠരും ആശംസകൾ അർപ്പിക്കും.
സ്വീകരണം, പൊതുസമ്മേളനം, അനുമോദന യോഗം, ചാരിറ്റി വിതരണം എന്നിവ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.



Leave a Reply