വൈത്തിരി പ്രദേശത്ത് സൈക്കിൾ മോഷണം പതിവാകുന്നു.

വൈത്തിരി :വൈത്തിരിയിലും പരിസര പ്രദേശങ്ങളിലും സൈക്കിൾ മോഷണം പതിവാകുന്നു.കഴിഞ്ഞ ദിവസം രാത്രിയാണ് അവസാനമായി സൈക്കിൾ മോഷണം പോയത്. വൈ എം സി എക്ക് സമീപത്തെ ഒരു വീട്ടിൽ നിന്നാണ് വില പിടിപ്പുള്ള സ്പോർട്സ് സൈക്കിൾ മോഷണം പോയത്.വൈത്തിരി പോലിസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്.ചിത്രത്തിൽ കൊടുത്ത സൈക്കിൾനെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ ഈ നമ്പറിൽ (9947363823)ബന്ധപ്പെടാൻ വൈത്തിരി പഞ്ചായത്ത് അംഗം ജയപ്രകാശ് അറിയിച്ചു.
സമാന രീതിയിൽ തളിമല, കരിമ്പിൻ കണ്ടിയിൽ നിന്നും സൈക്കിൽ മോഷണം പോയെന്ന് പഴയ വൈത്തിരി സ്വദേശി റിജാസ് പറഞ്ഞു.



Leave a Reply