ഗ്ലോബൽ പീസ് ഫൗണ്ടേഷൻ ഡയറക്ടേർസ് മീറ്റ്; ബെല്ല റെക്കോർഡിലേക്ക്

കൽപ്പറ്റ : ഗ്ലോബൽ പീസ് ഫൗണ്ടേഷൻ്റെ പ്രഥമ സംസ്ഥാന ഡയറക്ടേഴ്സ് മീറ്റ് ആലപ്പുഴ റൈബാൻ ഓഡിറ്റോറിയത്തിൽ എ.എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പീസ് ഫൗണ്ടേഷൻ പ്രസിഡൻ്റ് സോണിയ മൽഹാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എച്ച്.സലാം എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകൻ റിയാസ് അട്ടശ്ശേരി വയനാട്
ആലപ്പുഴ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ബാബു പ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാർ, എ.വി താമരാക്ഷൻ എക്സ് എംഎൽഎ, പിന്നണി ഗായകൻ പന്തളം ബാലൻ, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, മാധ്യമപ്രവർത്തകൻ ഡെന്നി ചിമ്മൻ, അജിത്ത് കോട്ടയം, ദയാലൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആന്റി നാർക്കോട്ടിക് മിഷൻ ഡയറക്ടർ പി.എസ് രഘു സ്വാഗതവും വി. ഷാജി നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.
മയക്കുമരുന്നുകൾക്കെതിരായ ബോധവത്കരണവുമായി ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ ഒരു വാഹനം ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങും. കൊച്ചിയിൽ നിന്നും കാശ്മീരിലെത്തി തിരിച്ച് കൊച്ചിയിലെത്തുന്ന ഈ വാഹനത്തിൽ ആദ്യമായി ഒരു നായ ദൗത്യപങ്കാളിയാവുന്നു. ആന്റി നാർക്കോട്ടിക് സ്പെഷ്യലിസ്റ്റ് ട്രെയിനിംഗ് വിദേശവിദഗ്ധരിൽ നിന്നും പൂർത്തിയാക്കിയ ബെല്ല എന്ന നായ ഈ ദൗത്യത്തോടെ റെക്കോർഡിന്റെ ഭാഗമാവും.



Leave a Reply