ഹർത്താലിനെതിരെ കേസ്സെടുക്കുമെന്ന് ഹൈക്കോടതി

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഇന്ന് ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ സ്വമേധയാ കേസ്സെടുക്കുമെന്ന്
ഹൈക്കോടതി. ഹർത്താലിൻ്റെ പേരിൽ വ്യാപകമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അക്രമം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്വപ്പെട്ടു.അംഗീകരിക്കാൻ ആവാത്ത കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല.
ഹർത്താലിന് നിരോധനമുള്ളതാണ്. കോടതി നിർദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായി നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.



Leave a Reply