വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ്

മൂപ്പൈനാട് : മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുപൂച്ചകള്‍ക്കും നായകള്‍ക്കും പേ വിഷബാധക്കെതിരെയുള്ള വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നു. സെപ്റ്റംബര്‍ 26, 27 തീയതികളില്‍ നടക്കുന്ന ക്യാമ്പ് 26 ന് രാവിലെ 9.30ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ് ഉദ്ഘാടനം ചെയ്യും. ക്യാമ്പില്‍ ഒന്നരമാസത്തിനു മുകളില്‍ പ്രായമുള്ള എല്ലാ പൂച്ചകളെയും നായകളെയും വാക്‌സിന്‍ ചെയ്യുന്നതാണ്. ഡോസൊന്നിന് 30 രൂപ വാക്‌സിനേഷന്‍ ചാര്‍ജ് നല്‍കണം. വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ് ലഭിക്കുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 26 ന് രാവിലെ 9.30 ന് താഴെ അരപ്പറ്റ പകല്‍വീടിന് സമീപവും 11 ന് മേലെ അരപ്പറ്റ മാസ്റ്റര്‍ ഗ്രൗണ്ടിലും 12 ന് പുതുക്കാട് ടൗണിലും 2 ന് ജയ്ഹിന്ദ് അങ്കണവാടിക്ക് സമീപവും 2.30 ന് ലക്കിഹില്‍ അങ്കണവാടി പരിസരത്തും ക്യാമ്പ് നടക്കും. സെപ്റ്റംബര്‍ 27ന് 9.30ന് നെടുങ്കരണ ഗ്രൗണ്ടിലും 11 ന് ആപ്പാളം ക്ലബ്ബിലും 12 ന് വടുവഞ്ചാല്‍ ഗ്രൗണ്ടിലും രണ്ടിന് ചെല്ലങ്കോട് വെറ്ററിനറി സബ്‌സെന്ററിലും ക്യാമ്പ് നടക്കും.



Leave a Reply