വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പനമരം പോലീസിന്റെ പിടിയിൽ

പനമരം : പനമരത്ത് വിൽപ്പനകെത്തിച്ച കഞ്ചാവ് പൊതികളുംമായി സ്ത്രിയടക്കം മൂന്നുപേരെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.
ഇന്നലെരാത്രി 8.30 തോടെ കെ എൽ O2. എ ഇ 73 73എന്നറിറ്റ്സ് കാറിലാണ് സംഘം കഞ്ചാവ് വില്പനക്കായി പനമരം ചങ്ങാടക്കടവ് പ്രദേശത്ത് എത്തിയത്.
വൈകുന്നേരം എത്തിയ സംഘം കാറിൽ ചെറു പൊതികളായി സൂക്ഷിച്ച 13. ളോം പൊതികൾ പ്രദേശത്തെ ചില കുട്ടികൾക്ക് കൈമാറുന്നതിടയിലാണ് നാട്ടുകാർ കൈയ്യോടെ പ്രതികളെപിടികൂടി പോലീസിന് കൈമാറിയത്.
ഷനുബ്(21) കായക്കൽ വീട് പച്ചിലക്കാട്, അൽഅമീൻ (30) ചന്തുളി വീട് വണ്ടൂർ നിലമ്പൂർ, തസ്ലീന(35) കായക്കൽ വീട് പച്ചിലക്കാട് എന്നിവരെയാണ് പനമരം പോലീസിന്റെ പിടിയിലായത്.
ഇതിന് മുമ്പും പലതവണ ഇവർ കഞ്ചാവ് പ്രദേശത്ത് വില്പന നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
ഈയടുത്തായി പ്രദേശത്ത് ചിലയാളുകളുടെ ഓത്താശയോടെ കഞ്ചാവ് എത്തിക്കുന്നതായി നാട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു.
പ്രദേശത്തെ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം .
കഴിഞ്ഞ ദിവസം കഞ്ചാവ് വില്പനയുമായിബന്ധപ്പെട്ട ഒരാളെ കഞ്ചാവ് ലോബികൾ അടിച്ച് പരിക്കേൽപ്പിച്ചിരുന്നു ഇതിന് ശേഷമാണ് യുവാക്കൾ ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതിന് സജ്ജരായി രംഗത്ത് എത്തിയത്.



Leave a Reply