സ്കൂൾ സമയമാറ്റം :ആശങ്കയോടെ രക്ഷിതാക്കൾ

വൈത്തിരി :സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ മികവ് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗത്തിലെ സ്‌കൂള്‍ സമയമാറ്റ ശുപാര്‍ശ മദ്റസ വിദ്യാഭ്യാസത്തെ ബാധിക്കുന്നതാണ്.
സ്‌കൂളുകളില്‍ ക്ലാസ്‌റൂം പഠനം രാവിലെ മുതല്‍ ഉച്ചവരെയാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകളില്‍ ഒന്ന്. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും പഠനസമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്‌കൂള്‍ സമയം രാവിലെ 10 ന് പകരം നേരത്തെ ആക്കുന്ന പക്ഷം ജില്ലയിലെ മദ്രസകളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെസാരമായി ബാധിക്കുന്നതാണ് വിഷയം..
സ്‌കുള്‍ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെവ്യക്തമാക്കിയിരുന്നു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രഥമ പരിഗണന നല്‍കിയത് സമയമാറ്റത്തിനുമാണ്.
അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമയക്രമം മാറ്റുക എന്നതിന് കൂടുതല്‍ ഈന്നല്‍ നല്‍കി സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും മുന്നോട്ടു പോകാനാണ് സാധൃത.
ഉച്ചയ്ക്കു ശേഷം മദ്റസ പഠനം എന്ന സമവായത്തിലേക്കെത്തിയാലും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉച്ചയ്ക്ക് ശേഷം പാഠ്യേതര കാര്യങ്ങള്‍ക്കായി സമയം മാറ്റി വയ്ക്കണമെന്ന നിര്‍ദേശവും വിലങ്ങു തടിയാകും.
കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്കുളുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെയും മുസ്ലിം സ്കൂളുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട 4.30 വരെയുമാണ് നിലവില്‍ പഠന സമയം.
വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ഈ രീതി മാറ്റിയാല്‍ വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെയാണ് സാരമായി ബാധിക്കുക.
മുമ്പ് 2007 ല്‍ അന്നത്തെ സര്‍ക്കാര്‍ സകൂള്‍ സമയമാറ്റ നിര്‍ദേശവുമായി മുന്നോട്ട് വന്നപ്പോൾ മുസ്ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പു കാരണം ഉപേക്ഷിക്കുകയാണുണ്ടായത്. അത് കൊണ്ട് സർക്കാർ സമയ മാറ്റത്തിൽ നിന്ന് പിന്നോട്ട് നിൽക്കണമെന്നാണ് മുസ്ലിം സങ്കടനകളുടെയും രക്ഷിതാക്കളുടെയും ആവിശ്യം.



Leave a Reply