പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നാളെ തുടങ്ങും

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻ്റെയും ബത്തേരി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭയിൽ സംഘടിപ്പിക്കുന്ന പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നാളെ (തിങ്കൾ) തുടങ്ങും. ഒക്ടോബർ 1 വരെ നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ക്യാമ്പ് നടക്കും. ക്യാമ്പിൽ വളർത്തു നായകൾക്കുള്ള ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിക്കും. ഇന്ന് (തിങ്കൾ) രാവിലെ 9.30 ന് ചെതലയം സബ് സെൻ്ററിൽ തുടങ്ങുന്ന ക്യാമ്പ് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പാലോസ് ഉദ്ഘാടനം ചെയ്യും.



Leave a Reply