സി എച്ച് മുഹമ്മദ് കോയ അനുസ്മരണവും പി.പി.എ കരീം പ്രാര്‍ത്ഥനാ സദസും സെപ്റ്റംബർ 27ന്

കല്‍പ്പറ്റ:സി എച്ച് മുഹമ്മദ് കോയ അനുസ്മരണവും പി.പി.എ കരീം പ്രാര്‍ത്ഥനാ സദസും നാളെ . മുസ്ലിം ലീഗിന്റെ സമുന്നത നേതാവും കേരള മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയ അനുസ്മരണവും വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റും തോട്ടം തൊഴിലാളി മേഖലയിലെ സംസ്ഥാനത്തെ ഉന്നത നേതാക്കളിലൊരാളുമായ പി പി എ കരീം പ്രാർത്ഥനാ സദസ്സുമാണ് സെപ്തംബര്‍ 27ന് നടക്കുക. മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലാംമൈല്‍ ജോതിസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് പരിപാടി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തും. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, സംസ്ഥാന കമ്മിറ്റി അംഗം സി. മമ്മൂട്ടി, എം.എ മുഹമ്മദ് ജമാല്‍, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ തുടങ്ങിയവര്‍ സംസാരിക്കും. പ്രാര്‍ത്ഥനാ സദസ്സിന് സമസ്ത മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കും.



Leave a Reply