മലദ്വാരത്തിലൂടെ സ്വർണ്ണം കടത്താൻ ശ്രമം : മേപ്പാടി സ്വദേശി കരിപ്പൂരിൽ അറസ്റ്റിലായി

കരിപ്പൂർ: മല ദ്വാരത്തിലൂടെ 797 ഗ്രാം സ്വർണ്ണം കടത്താൻ ശ്രമിച്ച മേപ്പാടി സ്വദേശി കല്ലിടുമ്മേൽ ഷൈജു (45) അറസ്റ്റിലായി. ഇന്നത്തെ വിലനിലവാരം അനുസരിച്ച് 38 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടിക്കപ്പെട്ടത്.ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനതാവളത്തിലെത്തിയ ഇയാളെ മെറ്റൽ ഡിറ്റക്ടർ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പിടിക്കപ്പെട്ടത്. എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ നിയമ നടപടികൾ സ്വീകരിച്ച് വരികയാണ്.



Leave a Reply