March 29, 2024

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: സംഷാദ് മരക്കാര്‍

0
Img 20221004 Wa00812.jpg
കല്‍പ്പറ്റ:  കാരാപ്പുഴയില്‍ ശാരീരിക അവശത അനുഭവിക്കുന്ന കലാകാരന്‍മാരെ അപാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. കാരാപ്പുഴയിലെ ജീവനക്കാരുടെ പെരുമാറ്റത്തില്‍ ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള സഞ്ചാരികളുടെ നിരവധി പരാതികളാണ് ഉയരുന്നത്. ഇതിനിടയിലാണ് ഭിന്നശേഷിക്കാരായ കലാകാരന്‍മാര്‍ക്കെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സ്ഥലത്തുണ്ടായിരുന്ന ഞാനടങ്ങുന്ന ജനപ്രതിനിധികള്‍ ജീവനക്കാരോട് കലാകാരന്‍മാരുടെ വാഹനം കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും തങ്ങള്‍ക്കെതിരെയും അപമര്യാദയിലുള്ള പെരുമാറ്റമാണ് ഇവരില്‍ നിന്നുണ്ടായത്. ജനപ്രതിനിധികളാണെന്നും ആരോഗ്യവകുപ്പിന്റെ ക്ഷണിതാക്കളാണെന്ന് അറിഞ്ഞിട്ടും അസിസ്റ്റന്റ് എന്‍ജിനീയറും ജീവനക്കാരും വൈരാഗ്യ ബുദ്ധിയോടെയാണ് തങ്ങളോട് സംസാരിച്ചത്. നീണ്ടനേരെ തര്‍ക്കത്തിനൊടുവിലാണ് തങ്ങളുടെ ആവശ്യം അംഗീകരിച്ച് കലാകാരന്‍മാരുടെ വാഹനം അകത്തേക്ക് കടത്തിവിട്ടത്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, തദ്ധേശസ്വയംഭരണ വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമെന്ന സര്‍ക്കാര്‍ നയത്തെ പോലും അപമാനിച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെയും താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെയും ഉചിതമായ നപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഷാദ് മരക്കാര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *