April 24, 2024

ലോക ട്രോമ ദിനത്തിന്റെ ഭാഗമായി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റര്‍ ഹോസ്പിറ്റൽസും ഒരുക്കുന്ന റോഡ് ഷോ നാളെ വയനാട്ടിൽ

0
Img 20221011 181922.jpg
മേപ്പാടി : അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി 'സുരക്ഷ 2022' റോഡ്ഷോ സംഘടിപ്പിച്ച്  ഡോ മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റര്‍ ഹോസ്പിറ്റൽസും. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ വടക്കൻ ജില്ലകളില്‍ എഴുപതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്കിറ്റ് റോഡ്ഷോയില്‍ അവതരിപ്പിക്കും.
മാനന്തവാടിയിൽ പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് സെന്റ് മേരീസ് കോളേജിൽ സംഘടിപ്പിക്കുന്ന ഷോ മാനന്തവാടി ഡിവൈഎസ്പി എ പി. ചന്ദ്രൻ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. തുടർന്ന് പനമരം ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ഷോ പനമരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്യും.
കൽപ്പറ്റയിൽ എസ് കെ എം ജെ എച് എസ്സിൽ നടക്കുന്ന ഷോ ജില്ലാ കളക്ടർ എ ഗീത ഐ എ എസ് ഉൽഘാടനം നിർവഹിക്കും.
തുടർന്ന് മുട്ടിൽ ഡബ്ല്യൂ എം ഒ  കോളേജ് ക്യാമ്പസിൽ നടക്കുന്ന ഷോ പ്രിൻസിപ്പാൾ ഡോ. ടി പി മുഹമ്മദ്‌ ഫരീദ് ഉദ്ഘാടനം  നിർവഹിക്കും. പിന്നീട് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടക്കുന്ന ഷോ ഡീൻ ഡോ. ഗോപകുമാരൻ കർത്താ ഉൽഘാടനം ചെയ്യും. വൈത്തിരി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന ഷോയിലൂടെ ജില്ലയിലെ പര്യടനം അവസാനിപ്പിച്ച് 
മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 17 ന് റോഡ്ഷോ കോഴിക്കോട് സമാപിക്കും.പോകുന്ന ഇടങ്ങളിലെല്ലാം പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍ അടങ്ങിയ കുറിപ്പുകളും ലഘുലേഖകളും വിതരണം ചെയ്യും. ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്താൽ അടിയന്തര ആരോഗ്യ പ്രശ്നങ്ങളും അവയ്ക്കുള്ള പ്രഥമ ശുശ്രൂഷ വിവരിക്കുന്ന ഡിജിറ്റല്‍ ലഘുലേഖയും ലഭിക്കും.
വര്‍ധിച്ചു വരുന്ന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന പരിക്കുകളും മരണങ്ങളും അംഗവൈകല്യങ്ങളും ആണ് ലോക ട്രോമ ദിനം നമ്മെ ഓര്‍മപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മടിച്ചു നില്‍ക്കാതെ ജീവന്‍ രക്ഷിക്കാനായി മുന്നിട്ടിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
റോഡ് അപകടങ്ങളിൽ ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കാം. പക്ഷെ കണ്ടുനില്‍ക്കുന്നവര്‍ക്ക് അത്തരം സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യത്തിന് പരിശീലനം കിട്ടിയാല്‍ വലിയ മാറ്റം ഉണ്ടാകുമെന്ന്  ഈ പരിപാടിക്ക് നേതൃത്വം നൽകുന്ന ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ.വേണുഗോപാൽ പി.പി പറഞ്ഞു.
റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലും ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റര്‍ ഹോസ്പിറ്റൽസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തിവരുന്ന ''ബി ഫസ്റ്റ്'' പദ്ധതിയുടെ ഭാഗമാണ് '' സുരക്ഷ 2022'' റോഡ്ഷോ. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സംഭവിക്കുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. വിവിധ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് ആസ്റ്റര്‍ ഹോസ്പിറ്റൽസ് ജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വര്‍ക്ക്ഷോപ്പുകളും നടത്തിവരുന്നു. ആസ്റ്റര്‍ മിംസിലെയും ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെയും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍  പരിപാടിക്ക് നേതൃത്വം നൽകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *