പുൽപ്പള്ളി ലേബർ കോൺട്രാക്‌റ്റ് സഹകരണ സംഘം പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

പുൽപള്ളി : പുൽപ്പള്ളി ലേബർ കോൺട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.സഹകരണ സംഘം ഓഫീസിൽ നടന്ന യോഗത്തിൽ സംഘം പ്രസിഡന്റ് കെ.എ.സ്കറിയ അധ്യക്ഷതവഹിച്ചു. ഡോ.ഗോകുൽ ദേവ്,നൗഷാദ് മുണ്ടേരി, വൈസ് പ്രസിഡന്റ് പി സി ബേബി,പുതിയ ഡയറക്ടർമാരായ ജിൽസൻ ജെയിംസ്,വിനോദ് കുര്യൻ, സുനിമോൻ എം എസ്, ശ്രീധരൻ സി കെ,മിനി സ്‌കറിയ, ഷീന പി ജി,സരള ഇ ആർ, സെക്രട്ടറി കെ.എസ്.സുസ്മിത, സഹകരണ സംഘം ഉദ്യോഗസ്ഥരായ ജയപ്രകാശ്,വിജയൻ എന്നിവർ സംസാരിച്ചു.



Leave a Reply