വയനാട് ആദിവാസി – ഗോത്ര കോളനികൾ ഇനി ഡിജിറ്റലി കണക്റ്റഡ് ആകും

കൽപ്പറ്റ :പട്ടിക വർഗ്ഗ മേഖലയിലെ ജനങ്ങളുടെ ആരോഗ്യത്തിനും വിദ്യഭ്യാസത്തിനും തൊഴിലിനും ഊന്നൽ നൽകി ,ഡിജിറ്റലി കണക്റ്റഡ് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. പട്ടിക വർഗ്ഗ മേഖലകളിലെ നോൺ കമ്മ്യൂണിക്കബിൾ രോഗങ്ങളുടെ ഡയബറ്റിക് റെറ്റിനോപ്പതി ,ഓറൽ ക്യാൻസർ ,സെർവിക്കൽ ക്യാൻസർ എന്നിവ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ചികിത്സക്ക് വിദഗ്ദ ഉപദേശം ലഭ്യമാക്കുന്നതിനുമുള്ള ടെലി മെഡിസിൻ സംവിധാനവും സജ്ജീകരിക്കപ്പെട്ടാണ് പദ്ധതി നടപ്പിലാക്കുക.പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പട്ടികജാതി,പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ കൽപ്പറ്റയിൽ നിർവ്വഹിച്ചു.



Leave a Reply