April 26, 2024

ദേശീയ ആയുര്‍വേദ ദിനാഘോഷം നടത്തി

0
Img 20221026 085817.jpg
 മാനന്തവാടി : നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ തവിഞ്ഞാല്‍ പോരൂര്‍ സര്‍വോദയം യു.പി സ്‌കൂളില്‍ ആയുഷ്  ക്ലബിന്റെയും ഔഷധ ഉദ്യാനത്തിന്റെയും  ഉദ്ഘാടനവും ദേശീയ ആയുര്‍വേദ ദിനാഘോഷവും സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് ആയുഷ് ക്ലബ്ബിലൂടെ  ഔഷധ സസ്യ ഉദ്യാനം നിര്‍മ്മിക്കുന്നത്. ദ്വാരക എ.യു.പി സ്‌കൂള്‍,  കരിങ്ങാരി ഗവ.യു.പി.സ്‌കൂള്‍,  കുഞ്ഞോം എ.യു.പി സ്‌കൂള്‍, പോരൂര്‍ സര്‍വോദയം യു.പി സ്‌കൂള്‍, തിരുനെല്ലി ഗവ. ആശ്രമം സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഔഷധ ഉദ്യാനം നിര്‍മ്മിച്ചു നല്‍കുന്നത്. എല്ലാ വീട്ടിലും എല്ലാ ദിവസവും ആയുര്‍വേദം എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിന സന്ദേശം.
പോരൂര്‍ സര്‍വോദയം യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആയുഷ് ക്ലബിന്റെയും ഔഷധ സസ്യ ഉദ്യാനത്തിന്റെയും  ഉദ്ഘാടനവും ദേശീയ ആയുര്‍വേദ ദിനാചരണവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. 
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനീന പി ത്യാഗരാജ് ദേശീയ ആയുര്‍വേദ ദിന സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സര്‍ഗ്ഗ എസ്.ഐ.സി, വാര്‍ഡ് മെമ്പര്‍ മനോഷ് ലാല്‍, തലപ്പുഴ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിബിനി സെബാസ്റ്റ്യന്‍, ആയുഷ് ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ.എബി ഫിലിപ്പ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ശാന്തിനി, ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *