മുണ്ടുടുത്തതിന് വയനാട് സ്വദേശിയായ വിദ്യാർത്ഥിക്ക് ഡൽഹിയിൽ ആക്രമണം: വിദ്യാർത്ഥിയെ ഡി.വൈ .എഫ് .ഐ പ്രവർത്തകർ സന്ദർശിച്ചു

കൽപ്പറ്റ : കേരളപ്പിറവി ദിനത്തിൽ മുണ്ടുടുത്തതിന് ഡൽഹിയിൽ ബൈക്കിലെത്തിയ എബിവിപി സംഘം ആക്രമിച്ച വയനാട് സ്വദേശിയായ വിദ്യാർത്ഥിയെ ഡിവൈഎഫ്ഐ വയനാട് ജില്ലാ നേതാക്കൾ സന്ദർശിച്ചു. ഡൽഹി സർവകലാശാലയിലെ മൂന്നാംവർഷ സാമ്പത്തികശാസ്‌ത്ര വിദ്യാർഥിയും വയനാട് സ്വദേശിയുമായ വിഷ്‌ണുപ്രസാദിനെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, പ്രസിഡണ്ട് കെ.എം ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പിന്തുണ അറിയിച്ചത്.
കോളേജ് ഹോസ്റ്റലിലേക്ക് പോയ നാലു വിദ്യാർഥികളെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുണ്ടുടുത്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദനം.



Leave a Reply