April 16, 2024

മോട്ടോര്‍ മേഖലയെ സംരക്ഷിക്കാന്‍ സമഗ്ര ഗതാഗത നയം പ്രഖ്യാപിക്കണം

0
Img 20221108 Wa00172.jpg
കല്‍പ്പറ്റ: മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സമഗ്ര ഗതാഗത നയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള വയനാട് ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ,റവന്യു, മൈനിങ്ങ് ആന്റ് ജിയോളജിക്കല്‍ വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ ശത്രുതാപരമായ സമീപനമാണ് മോട്ടോര്‍ തൊഴിലാളികളോട് കാണിക്കുന്നത്.15 വര്‍ഷം പഴക്കമായ വാഹനങ്ങള്‍ പൊളിക്കണമെന്ന നിയമം പിന്‍വലിക്കുക, തൊഴിലാളി വിരുദ്ധ ഉത്തരവുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും കണ്‍വെന്‍ഷന്‍ ഉന്നയിച്ചു.
കല്‍പ്പറ്റയില്‍ നടന്ന കണ്‍വെന്‍ഷന്‍ കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.കെ.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സി .കെ. ഹരികൃഷ്ണന്‍, വി. വി. ബേബി, എം. എസ് സുരേഷ് ബാബു, സി .പി. മുഹമ്മദലി, വി അബ്ബാസ്, ബാബു ഷിജില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.കെ.ജയരാജന്‍ സ്വാഗതം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *