March 28, 2024

കാപ്പിയടക്കമുള്ള കൃഷിക്ക് ഉതകും വിധത്തില്‍ ജലസേചനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും മന്ത്രി റോഷി അഗസ്റ്റ്യന്‍

0
Img 20221111 085739.jpg
കല്‍പ്പറ്റ: കാര്‍ഷിക മേഖല പുഷ്ടിപ്പെടണമെങ്കില്‍ അവസരവസരങ്ങളില്‍ വെള്ളത്തിന്റെ ഉപയോഗം വേണ്ടുവോളം ഉണ്ടാകണം. ഇടുക്കി വയനാട് പോലെത്തെ ജില്ലകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോമേഴ്‌സ് 23-> ആം വാര്‍ഷിക സമ്മേളനം കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ.ദേവസ്വ അധ്യക്ഷനായിരുന്നു. സംഘടന ഏര്‍പ്പെടുത്തിയ കിസാന്‍ പ്രേരക് പുരസ്‌ക്കാരം നെല്ലിനങ്ങളുടെ ജീന്‍ ബാങ്ക് എന്ന് വിശേഷണമുള്ള ചെറു വയല്‍ രാമന്‍ തോട്ടവിളകൃഷിയുടെ മുന്‍ കൈ പ്രവര്‍ത്തകനും പ്രചാരകരനുമായ സന്തോഷ് മാട്ടേല്‍ എന്നിവര്‍ മന്ത്രിയില്‍ നിന്നും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി.കോഫി ബോര്‍ഡ് മെമ്പര്‍ സുരേഷ് അരി മുണ്ട, ടീ ബോര്‍ഡ് മെംബര്‍ ഇ.പി.ശിവദാസന്‍ മാസ്റ്റര്‍ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.കെ.സദാനന്ദന്‍, അഡ്വ.ഖാലീദ് രാജ, ജോസഫ് മാണിശ്ശേരി, ടി.എസ്.ജോര്‍ജ്ജ്, കൂട്ടാറദാമോദരന്‍, കെ.വി.മാത്യു മാസ്റ്റര്‍, ചാണ്ടി മാത്യു, റെജി ഓലിക്കരോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *