February 22, 2024

നിർമ്മാണമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം: സി.ഡബ്ല്യു.എസ്.എ.

0
Img 20221112 182153.jpg
കൽപ്പറ്റ: മാറിമാറിവരുന്ന നിയമ കുരുക്കുകളിൽ നിർമാണ മേഖല വീർപ്പുമുട്ടുകയാണന്ന് സി.ഡബ്ല്യ.എസ്.എ. ഭാരവാഹികൾ .
 . വയനാട് ജില്ല മുഴുവനും പരിസ്ഥിതി ലോലമായി കണ്ടുകൊണ്ട് നിർമ്മാണത്തിന് പൂട്ടുവീഴുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
നിർമ്മാണ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 14-ന്  വൈകുന്നേരം അഞ്ച് മണിക്ക് ധർണ്ണയും പൊതുയോഗവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരമുള്ള മേഖലയായ നിർമാണമേഖല, തൊഴിൽ മേഖലയിൽ നിർമ്മാണ ത്തിന് കിട്ടേണ്ട അസംസ്കൃത വസ്തുക്കൾ മായം ചേർന്നതും വില കൂടുതലും.ഗുണനിലവാരം ഇല്ലായ്മയും ഇന്ന് വിപണിയെ തകർക്കുകയാണ് ഗുണനിലവാരം നിർണയിക്കാൻ സംവിധാനമില്ലാത്തതും തൊഴിലറിയാത്ത അതിഥി തൊഴിലാളികളുടെ അതിപ്രസരവും നിർമ്മാണ മേഖലയ്ക്ക് പ്രതിസന്ധി ആകുമ്പോൾ, വിപണിയിൽ ഇറങ്ങുന്ന പുതിയ നിർമ്മാണ വസ്തുക്കൾക്ക് ഒരു മാനദണ്ഡവും ഇല്ലാതെ സുലഭമായി വിറ്റഴിക്കാമെന്ന അവസ്ഥയും സംവിധാനം നിലനിൽക്കെ ഒരറിവും ഇല്ലാത്തവരും ഇതിലേക്ക് കടന്നു കയറുകയും ഈ മേഖലയെ നശിപ്പിക്കുകയും ചെയ്യുകയാണ്. പരിസ്ഥിതി ലോലം എന്ന് പറയുന്ന സ്ഥലങ്ങൾ എങ്ങനെയാണ് നിർണയിക്കുന്നത് എന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകാത്ത രീതിയിൽ ഉത്തരവിറക്കുന്നത് കാരണം നിർമ്മാണ മേഖല പാടെ തകരുകയാണ് . വനഭൂമി സംരക്ഷിക്കുക, പ്രകൃതി ഭംഗിയെ സംരക്ഷിക്കുക, ഭൂഗർഭ അറകളിലൂടെ ജലപ്രവാഹം ഉള്ളതുകൊണ്ട് ആ പ്രദേശങ്ങളിൽ നിർമ്മാണം നിർത്തിവെപ്പിക്കുക  എന്നിങ്ങനെ വിവിധ  അണ്ടയുമായി നിർമ്മാണം നിലച്ചു പോകുമ്പോൾ വയനാട് പോലുള്ള വനാതിർത്തിയോട് ചേർന്ന് നിൽക്കുന്ന ജില്ലകൾ പൂർണമായും നിർമ്മാണം നിലച്ചു പോകുമ്പോൾ മനുഷ്യജീവിതം പോലും ദുസഹം ആകുന്ന സാഹചര്യം അടുത്ത് വരികയും ആയതുകൊണ്ട് ഈ മേഖലയ്ക്ക് വേണ്ടി പ്രതികരിക്കാൻ ആളില്ലാത്തതുകൊണ്ട് നിർമ്മാണ മേഖല കൊണ്ട് ജീവിക്കുന്ന ഞങ്ങളും തൊഴിൽരഹിതരാകുകയാണ് ഈ സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് വയനാട് ജില്ല മുഴുവൻ പ്രചാരണവും ബോധവൽക്കരണവും ധർണയും നടത്തുകയാണ്. അതിനു മുന്നോടിയായി വൈത്തിരി താലൂക്ക് സംഘടിപ്പിക്കുന്ന സമരപരിപാടി  14- ന് തിങ്കളാഴ്ച അഞ്ചുമണിക്ക് വൈത്തിരി ഗ്രാമപഞ്ചായത്തിന് സമീപം നടക്കുകയാണ്. സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കളും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കളും സംഘടന എൻജിനീയറിങ് വിഭാഗത്തിലെ വിദഗ്ലൂരും പങ്കെടുക്കുന്നു. കുറച്ച് സംശയങ്ങൾ ഇപ്പോഴും ബാക്കിയാകുന്നു. വൈത്തിരി താലൂക്കിലെ മൂന്ന് നിർമ്മാണങ്ങൾ ഈ അടുത്ത് തകർന്നുവീണത് പരിസ്ഥിതി ലോലമായതു കൊണ്ടാണ് എന്ന് പറയുന്നു.
 കെ.എസ്.ആർ.ടി.സി ഗ്യാരേജിന് സമീപം ബിൽഡിങ് വീണത് കെട്ടിടത്തിന്റെ സ്ട്രക്ച്ചർ നിർമാണത്തിന്റെ അഭാവം കൊണ്ടാണ് കെട്ടിടം വീണത്.  അതിനടുത്ത് 500 മീറ്ററിനുള്ളിൽ വെയ് ബ്രിഡ് നടുത്ത് പില്ലറിൽ നിർമ്മിച്ചിരുന്ന ബിൽഡിംഗ് തകർന്നത് 40 ടൺ വരുന്ന ലോറി വന്നിടിച്ചാണ് ബിൽഡിങ്ങിന്റെ പില്ലറിന് കേടുപാട് സംഭവിച്ചത് .ഭൂകമ്പം കൊണ്ടല്ല അതിൻറെ അടിനിലക്ക് ഒരു കേടും പാടും സംഭവിക്കാതെ ലോറി മുകളിൽ നിന്നിരുന്നു.കാര്യം പ്രത്യേകം ഓർക്കണം. വൈത്തിരിയിലെ ബസ്റ്റാൻഡ് ബിൽഡിങ് തകർന്നതും തോടിന് സൈഡിൽ ആവശ്യമായ ഫൗണ്ടേഷൻ ചെയ്യാത്തതു കൊണ്ടാണ് ആ കെട്ടിടം തകർന്നത് സർക്കാർ ബിൽഡിംഗ് പണിതതും വ്യക്തമായ പഠനം നടത്താതെയാണ് ആരെയൊക്കെയോ സംരക്ഷിക്കാൻ ഓർഡർ കൊണ്ടുവന്നതും. വയനാട് ജില്ലക്ക് മുഴുവൻ ശാപമായി വയനാട് ജില്ല പരിസ്ഥിതി ലോല ഭൂമിയായി പ്രഖ്യാപിക്കുന്നു.
പരിസ്ഥിതിവാദികൾ
 ജില്ലയിലെ ക്വാറികളെല്ലാം നിർത്തലാക്കിപ്പിച്ച്  വയനാട്ടിലെ സമ്പത്ത് ഖനനം ചെയ്യുന്നത് നിർത്തിവെപ്പിച്ച് മറ്റു ജില്ലകളിൽ നിന്ന് ഒരു നിലവാരവും ഇല്ലാത്ത നിർമ്മാണ വസ്തുക്കൾ ആയിരക്കണക്കിന് ലോഡുകൾ ദിനംപ്രതി വയനാട്ടിലേക്ക് വരുന്നത് വയനാടിനെ തകർക്കാനാണന്ന് ഇവർ ആരോപിച്ചു.
വസ്തുതകൾ  ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ  വിശദീകരണ യോഗങ്ങളും വയനാടിൻറെ വിവിധ പ്രദേശങ്ങളിൽ നടത്തുമെന്ന് ഇവർ പറഞ്ഞു.
 അബു താഹിർ, റോബിൻസൺ ആൻ്റണി, സാലു അബ്രാഹം, സലിം സി.യു. എന്നീ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *