April 24, 2024

ശിശുദിന റാലിയിൽ കാവി കൊടി ഉപയോഗിച്ചെന്ന് വ്യാജ ആരോപണം : ഇൻഡ്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ

0
Img 20221116 Wa00202.jpg
കൽപ്പറ്റ : പൂതാടി ഗ്രാമപഞ്ചായത്തിൽ അംഗൻവാടിയിൽ നടന്ന ശിശുദിനാഘോഷ പരി പാടികളുടെ ഭാഗമായി നടന്ന ശിശുദിന റാലിയിൽ കാവി കൊടി ഉപയോഗിച്ചെന്ന് വ്യാജ ആരോപണമാണന്ന്  

ഇൻഡ്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
അംഗൺവാടി ടീച്ചർക്കെതിരെ 
 സി.പി.എമ്മും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ പകപോക്കലിനും വ്യക്തിഹത്യക്കും വേദിയാക്കുന്നത് പ്രതിഷേ ധാർഹമാണന്നും ഇവർ പറഞ്ഞു.
നെല്ലിക്കര വാർഡിലുള്ള അംഗൻവാടിയിൽ നടന്ന ശിശുദിനറാലി സംഘടിപ്പി ച്ചത് രക്ഷിതാക്കളും, സപ്പോർട്ടിംഗ് കമ്മറ്റിയും പൊതു ജനങ്ങളും സംയുക്തമായിട്ടാണ്. റാലിയുടെ മുൻ നിരയിൽ സി.പി.എം. ന്റെ നേതാക്കളും കുടുബാംഗങ്ങളും ഉണ്ടായിരുന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ കയ്യിലുണ്ടായിരുന്ന കടലാസ് പതാക കാവിക്കൊടിയായി ചിത്രീകരിച്ചുകൊണ്ട് ഇടത്പക്ഷം നടത്തുന്ന പ്രചരണം അംഗൻവാടിയെ തകർക്കാനും ടീച്ചറെ വ്യക്തിപരമായി അധിക്ഷേപിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംസ്ഥാന അവാർഡ് ജേതാവായ അഗംൻവാടി ടീച്ചർ സരസമ്മയോട് വർഷങ്ങളായി രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഇതിന് മുമ്പും സി.പി.എം അനാവശ്യ ഇടപെടലുകൾ ഉണ്ടായത് പൊതുജന ചർച്ചയാണ്. ബി.ജെ.പി. മെമ്പർ പ്രതിനിദാനം ചെയ്യുന്ന പതിനെട്ടാം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം തിരിച്ചടിയേറ്റ ഇടതുപക്ഷവും പഞ്ചായത്ത് ഭര ണസമിതിയും ടീച്ചർക്കും എതിരെ നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിന് ചില ഉദ്യോഗ സ്ഥരും കൂട്ടു നിൽക്കുന്നതിന്റെ ഭാഗമായിട്ട് ടീച്ചറിനോട് നേരിട്ട് വിശദീകരണം പോലും ചോദിക്കാതെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എം പഞ്ചായത്ത് സെക്രട്ടറി യായ വനിതയെ നാല് മണിക്കൂറോളം ബന്ധിയാക്കിയത് മനുഷ്യത്വരഹിതമാണ്.
അംഗൻവാടികളിൽ ഐ.സി.ഡി.എസ് ന്റെ നിർദ്ദേശാനുസരണം ഓറഞ്ച് ഡേ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. കൗമാരക്കാരായ പെൺകുട്ടികൾ ഓറഞ്ച് നിറത്തിലുള്ള ഡ്രസ്സും റിബണും അണിഞ്ഞാണ് റാലി നടത്തിയത്. അന്നേ ദിവസം ഉപയോഗിച്ച് പതാകകളും റിബണുമാണ് ശിശുദിന റാലിക്കും ഉപയോഗിച്ചത് എന്നത് പ്രസ്താവ്യമാണ്. ഇതിനാ വശ്യമായ മെറ്റീരിയൽസ് ഐ.സി.ഡി.എസ് ഓഫീസിൽ നിന്നുമാണ് ലഭ്യമാക്കിയത്.
പൂരക പോഷകാഹാര പരിപാടിയിൽ 27 ലക്ഷം രൂപയുടെ അഴിമതി നടന്നെന്ന ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് സി.പി.എം. ന്റെ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് തിരിച്ച് പിടിക്കാനുള്ള ഉത്തരവ് നിലനിൽക്കെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉപരോധ സമരം നടത്താൻ സി.പി.എം. നിർബന്ധിതരായത്. പൂതാടി പഞ്ചായത്തിന്റെ ചാർജിലുള്ള സൂപ്പർവൈസർ അംഗൻവാടി ടീച്ചർമാരെ മാനസികമായി നിരന്തരം പീഡിപ്പി ക്കുന്നതിന് സി.പി.എം. അനുകൂല സംഘടനയിലുള്ള ടീച്ചർമാർ പോലും ബലിയാടുകളായ തിൽ മുഴുവൻ അംഗൻവാടി ടീച്ചർമാരും പ്രതിഷേധത്തിലും പരാതി നൽകിയിട്ടുള്ളതുമാണ്. ഇപ്പോഴും പ്രസ്തുത സൂപ്പർവൈസറെ സരക്ഷിക്കുന്ന ബാലിശമായ നിലപാടാണ് സി. പി.എം. നേതൃത്വം കൈക്കൊള്ളുന്നതെന്ന് ഇവർ പറഞ്ഞു. 
രാഷ്ട്രീയത്തിന്റെ പേരിൽ അംഗൻവാടി ടീച്ചർമാർക്കെതിരെയുള്ള നീക്കത്തിൽ ഇൻഡ്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ ശക്തമായ സമരപരിപാടി കൾക്ക് രൂപം നൽകാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. 
ഇന്ത്യൻ നാഷണൽ അംഗൺവാടി എംപ്ലോയീസ് ഫെഡറേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് ബിന്ദു പുൽപ്പള്ളി, ജനറൽ സെക്രട്ടറി 
എൻ.കെ.
കൃഷ്ണ കുമാരി, കെ.ആർ. സീതാലക്ഷ്മി , എ.എസ്.വിജയ,
കെ.ജി.ബാബു, കെ.കെ.
രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *