നിർമ്മാണമേഖലയിൽ അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ ധർണ്ണ നടത്തി

കൽപ്പറ്റ:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.
നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുക, നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, കേന്ദ്ര നിയമ പ്രകാരം ആവിഷ്കരിച്ച നിർമ്മാണ തൊഴിലാളി പെൻഷൻ പദ്ധതിയുടെ ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മുൻ എം.എൽ എ .സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പി.കെ.അബൂ,കെ.വാസുദേവൻ
എം. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply